LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇഷ്ടമുള്ളപ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുവെന്ന ഗോഗോയിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘന നോട്ടീസ്

ഡല്‍ഹി: തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകു എന്ന സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. എം പി കൂടിയായ ഗോഗോയ് കഴിഞ്ഞ ദിവസം എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യസഭയിലെ ഹാജര്‍ കുറവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇത് ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. തൃണമൂൽ അംഗങ്ങളായ മൗസം നൂർ, ജവഹർ സിർക്കാർ എന്നിവരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ്‌ അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നുമാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ - പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ലായെന്നുമാണ്' ഗോഗോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭാ സമ്മേളനങ്ങളില്‍ നിന്നും പൊതുവെ വിട്ട്നില്‍ക്കുന്ന രീതിയാണ് രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കുന്നത്. 10 ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്‍റെ ഹാജര്‍ നില. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചതിന്‌ പിന്നാലെ എന്‍ ഡി എ സര്‍ക്കാരാണ് അദ്ദേഹത്തിന്‍റെ പേര് രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത്. ഈ അടുത്താണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന പുസ്തകം പുറത്തിറങ്ങിയത്.

Contact the author

National desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More