LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി ; പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചു

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ​ഗോവ എഫ് സിയോട് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.  ആദ്യ പകുതിയിൽ ​ഗോവ നേടിയ രണ്ട് ​ഗോളുകളും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മടക്കിയെങ്കിലും എൺപത്തിമൂന്നാം മിനുട്ടിൽ ഫ്രഞ്ച് താരം  ഹ്യൂ​ഗോ ബൗമസ് നേടിയ ​ഗോളിനാണ് ​ഗോവ ബ്ലാസ്റ്റേഴ്സിനെ മറികടന്നത്.  ബൗമസ് രണ്ട് ​ഗോളുകൾ നേടി.  തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് മോഹ​ങ്ങൾ അവസാനിച്ചു. ജയത്തോടെ ​ഗോവ 27 പോയന്റുമായി ലീ​ഗിൽ ഒന്നാമതെത്തി.

പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഹ്യൂ​ഗോ ബൗമസ് ഇരുപത്തിയാറാം മിനുട്ടിൽ മുന്നിലെത്തി. തുടർന്ന് ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജാക്കിചന്ദ് സിം​ഗ് ​ഗോവയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ​ഗോൾമടക്കാൻ കിണഞ്ഞു ശ്രമിച്ച ബ്ലാസ്റ്റേഴ്സ് 51 ഒന്നാം മിനുട്ടിൽ ല​ക്ഷ്യം കണ്ടു. ഒ​ഗ്ബച്ചെയിൽ നിന്ന് പാസ് സ്വീകരിച്ച് മെസി ബൗളിയാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ലീ​ഗിൽ മെസിയുടെ ഏഴാം ​ഗോളാണ് ഇത്. ​തുടർന്ന് സമനില ​ഗോളിനായി ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. കളി പൂർണമായും വരുതിയിലാക്കിയ ബ്ലാസ്റ്റേഴ്സ് അറുപത്തിഒമ്പതാം മിനുട്ടിൽ സ്കോർ 2-2 ആക്കി. കോർണർ കിക്കിന് തലവെച്ച് ഒ​ഗ്ബച്ചെയാണ് ​ഗോൾ നേടിയത്. വിജയ​ഗോളിന് സമ്മർദ്ദം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകി എൺപത്തിമൂന്നാം മിനുട്ടിൽ ബൗമസ് ആതിഥേയരുടെ വലകുലുക്കി.

ബൗമസ് ആണ് ഹീറോ ഓഫ് ദി മാച്ച്. ലീ​ഗിലെ തുടർന്നുള്ള മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താനാവില്ല

Contact the author

Sports Desk

Recent Posts

Sports Desk 1 year ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 4 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 4 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More