LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

ഡല്‍ഹി: ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷനെ (AIFF) വിലക്കി ഫിഫ. എ ഐ എഫ് എഫിന്റെ പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവുമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് ഒരു രാജ്യാന്തര മത്സരത്തിലും കളിക്കാനാവില്ല. ഇതോടെ ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നഷ്ടമാകും. സംഘടനയുടെ പ്രവര്‍ത്തനത്തിലുണ്ടായ ബാഹ്യ ഇടപെടല്‍ ഗുരുതര വീഴ്ച്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. സംഘടനയുടെ പൂര്‍ണ നിയന്ത്രണം എ ഐ എഫ് എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരാനാണ് സാധ്യത.

കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫിന്റെ തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായത്. കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ തുടരുന്നതില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. പതിനെട്ട് മാസമായി മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പ് എത്രയുംപെട്ടെന്ന് നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

12 വര്‍ഷത്തോളം പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫിന്റെ പ്രസിഡന്റ് സ്ഥാനത്തിരുന്നു. തുടര്‍ച്ചയായി ഇത്രയും കാലം പ്രസിഡന്റായിരിക്കാന്‍ പാടില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയില്‍നിന്നുളള ഒരു ഫുഡ്‌ബോള്‍ ക്ലബ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രഫുല്‍ പട്ടേലിനെ മാറ്റി ഒരു മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതിതന്നെ നിയമിക്കുകയായിരുന്നു.

അത്തരത്തില്‍ ഒരു കമ്മിറ്റി സംഘടനയെ നിയന്ത്രിക്കുന്നത് ഫിഫയുടെ നിയമങ്ങള്‍ക്കെതിരാണ് എന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടത്തി, പുതിയ പ്രസിഡന്റ് ചുമതലയേറ്റ് എ ഐ എഫ് എഫ് ബാഹ്യ ഇടപെടലുകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫിഫയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ വിലക്ക് മാറ്റുകയുളളു.

Contact the author

Sports Desk

Recent Posts

Web Desk 2 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 2 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 2 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 3 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More
Web Desk 3 years ago
Football

കോപ്പ അമേരിക്ക; ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് ഫൈനല്‍

More
More