LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോപ്പ അമേരിക്ക; ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് ഫൈനല്‍

കൊളംബിയ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീല്‍ - അര്‍ജന്‍റീന ഫൈനലിന് കളമൊരുങ്ങി. സെമി ഫൈനലില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 3-2നായിരുന്നു ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയത്. 

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു ആദ്യ പകുതി കളി നീങ്ങിയത്. പിന്നീട് രണ്ട് ടീമുകളും ഗോളുകള്‍ക്കായി പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അവസാനം കളി ഷൂട്ട്‌ ഔട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ രക്ഷിച്ചത് ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ ഗംഭീര സേവുകളായിരുന്നു. മൂന്ന് കൊളംബിയന്‍ താരങ്ങളുടെ ഷോട്ടുകള്‍ തടുത്തുകൊണ്ട് മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചു.

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച് പെറു ഉയർത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമാരുമായ ബ്രസീൽ  ഫൈനലിലെത്തിയത്. ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് 35–ാം മിനിറ്റിലാണ് പക്വേറ്റ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ ചിലെയെ മറികടന്നത്.

Contact the author

Web Desk

Recent Posts

Sports Desk 11 months ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 3 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More