LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം എടുത്തുകളയാനുളള സമയം അതിക്രമിച്ചെന്ന് ഇറോം ശര്‍മ്മിള

ഇംഫാല്‍: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം എടുത്തുകളയാനുളള സമയം അതിക്രമിച്ചെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ഇനിയെങ്കിലും ഭരണാധികാരികള്‍ കണ്ണുതുറക്കണമെന്നും പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) അടിച്ചമര്‍ത്തല്‍ മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ് നടത്തുന്നതെന്നും ഇറോം ശര്‍മ്മിള പറഞ്ഞു. മീഡിയാ വണിനോട് സംസാരിക്കുകയായിരുന്നു അവര്‍.

'മനുഷ്യരുടെ ജീവനെ ഇത്രമാത്രം വിലകുറച്ച് കാണരുത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഈ പ്രത്യേക സൈനികാധികാരം  സഹിച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകും. അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് വളരെ സന്തോഷമുളള കാര്യമാണ്. എത്രയും പെട്ടന്നുതന്നെ ഭരണാധികാരികള്‍ ഈ വിഷയത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഇറോം ശര്‍മ്മിള പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനാറു വര്‍ഷം തുടർച്ചയായി നിരാഹാരം കിടന്നയാളാണ് ഇറോം ശര്‍മ്മിള. 2000 നവംബര്‍ രണ്ടിന് ആരംഭിച്ച നിരാഹാര സമരം അവര്‍ 2016 ആഗസ്റ്റ് 9-നാണ് അവസാനിപ്പിച്ചത്.

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More