LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുന്നത് താലിബാന്‍ മനോഭാവമുളളവര്‍- മുക്താര്‍ അബ്ബാസ്

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുളള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ താലിബാനി മനോഭാവമുളളവരാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വിവാഹപ്രായം കൂട്ടുന്നതിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുനേരേ താലിബാന്‍ മനോഭാവം സ്വീകരിക്കരുതെന്നും അബ്ബാസ് നഖ്‌വി പറഞ്ഞു. ഡല്‍ഹിയില്‍ മൈനോരിറ്റി ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിവാഹപ്രായം 21 ആക്കിയാല്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകും എന്നുകരുതിയാണ് ചിലര്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത്. താലിബാനി മനോഭാവമുളളവരാണ് ഇത്തരത്തില്‍ ചിന്തിക്കുന്നത്. ഹിന്ദുസ്ഥാനികള്‍ ഇങ്ങനെ ചിന്തിക്കില്ല. ഒരു സ്ത്രീയുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സ്ത്രീ ശാക്തീകരണത്തെയും ഈ താലിബാനി മനോഭാവം ബാധിക്കാന്‍ പാടില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിവാഹവ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്' അബ്ബാസ് നഖ്‌വി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ  കോണ്ഗ്രസ്, സിപിഎം, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തി വോട്ടവകാശം 18 ല്‍ നിജപ്പെടുത്തിയ രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആരോപിച്ചിരുന്നു. ബില്ലിനെതിരെ മുസ്ലീം ലീഗ് എംപിമാര്‍ അടിയന്തരപ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു.  

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More