LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദീര്‍ഘായുസ്സുകാരുടെ നഗരത്തിലെ മുതുമുത്തശ്ശി 135-ാം വയസ്സില്‍ അന്തരിച്ചു

ബയ്ജിംഗ്: ചൈനയുടെ മുതുമുത്തശ്ശി വിടപറഞ്ഞു. ദീര്‍ഘായുസ്സുള്ളവരുടെ നഗരം എന്നറിയപ്പെടുന്ന ചൈനയിലെ കൊമുക്സേരിയിലെ മുതുമുത്തശ്ശി അലി മിഹാന്‍ സെയ്തി 135-ാം വയസ്സില്‍ അന്തരിച്ചു. ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അലി മിഹാന്‍ സെയ്തി. 1886 ല്‍ ജൂണ്‍ 25 നാണ് അലിമിഹാന്‍ സെയ്തി ജനിച്ചത് എന്നാണ് അസോസിയേഷന്‍ ഓഫ് ജെറന്‍റോളജി ആന്‍റ് ജെറിയാട്രിക്സ് നടത്തിയ പഠനത്തില്‍ പറയുന്നത്. 2013 ഈ ഏജന്‍സി നടത്തിയ പഠനത്തിലാണ് ചൈനയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി അലി മിഹാന്‍ സെയ്തി കണക്കാക്കപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൈനയിലെ സിംഗ്ചിയാങ്ങ് പ്രവിശ്യയിലെ ഉയ്ഗൂരില്‍ വെച്ചാണ് അലി മിഹാന്‍ സെയ്തി മരണമടഞ്ഞത്. അവര്‍ താമസിച്ചിരുന്ന കൊമുക്സേരിയില്‍ 90 വയസ്സിലധികം പ്രായമുള്ളവര്‍ വളരെയേറെയാണ്. അക്കാരണംകൊണ്ടാണ് ഈ നഗരത്തെ ദീര്‍ഘായുസ്സുള്ളവരുടെ നഗരം എന്ന് വിളിക്കുന്നത്. ജീവിതത്തില്‍ പുലര്‍ത്തിയ കൃത്യനിഷ്ടതയാണ് അലി മിഹാന്‍ സെയ്തിയുടെ ദീര്‍ഘായുസ്സിന് കാരണമായി മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്. കര്‍ശനമായിരുന്നു അവരുടെ ദിനചര്യകള്‍. കൃത്യസമയത്ത് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. മരണം വരെ വെയില്‍ കായല്‍ (സണ്‍ ബാത്ത്) തുടര്‍ന്നു. ലോകത്തിലെ തന്നെ അത്ഭുത പ്രതിഭാസമായാണ് 135 കാരിയായ അലി മിഹാന്‍ സെയ്തി കണക്കാക്കപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More