LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാർഹിക പീഡനം പൈശാചികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

റോം: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം പൈശാചികമാണെന്നു ഫ്രാൻസിസ് മാർപാപ്പ. വീട്ടകങ്ങളില്‍ മര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണ്. സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരുടെ ബലഹീനതകൾ മുതലെടുക്കുന്ന പ്രവൃത്തിയാണത്. അത്രമേല്‍ പൈശാചികവും അപമാനകരവുമാണത് - മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ ടിജി5 നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ ഗാർഹിക പീഡനത്തെ അതിജീവിച്ച വ്യക്തികൾ ഉള്‍പ്പടെയുള്ള വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് നിങ്ങളെ ഈ വേദിയില്‍ എത്തിച്ചത്. പരിശുദ്ധ അമ്മയെ നോക്കൂ, നിശ്ചയദാര്‍ഢ്യത്തോടെ ജീവിക്കൂ. ഒരാള്‍ക്കും നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കാനാവില്ല.' എന്നാണ് പോപ്‌ ഫ്രാന്‍സിസ് അവരോടു പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല ഗാർഹിക പീഡനങ്ങളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് നിരവധി സ്ത്രീകളാണ് വീട്ടകങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരായതെന്നും അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളിലും ഗാർഹിക പീഡന നിരക്ക് ഉയര്‍ന്നിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും നിങ്ങൾ സ്വയം പ്രതിരോധത്തിന്റെ കോട്ടകള്‍ തീര്‍ക്കണം. ചെറുത്തുനിൽപ്പിന്റെ പ്രതീകമാകണം. നിങ്ങളെ മാര്‍ദ്ടിക്കുന്നവരേക്കാള്‍ മനക്കരുത്ത് നിങ്ങള്‍ക്കാണെന്ന് തിരിച്ചറിയണം - എന്നാണ് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More