ഇടുക്കി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. ഇന്ന് പുലര്‍ച്ചെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, മാത്യു കുഴല്നാടന്, മാണി സി കാപ്പന് തുടങ്ങിയ നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൃതദേഹം ഡിസിസിയിലും തൊടുപുഴ രാജീവ് ഭവനിലും പൊതുദര്‍ശനത്തിനുവെച്ചു.
അന്ത്യോപചാരങ്ങളര്പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അര്‍ബുദ ചികിത്സക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍വെച്ചായിരുന്നു പി ടി തോമസ് അന്തരിച്ചത്. നാല് പ്രാവശ്യം എംഎല്‍എയും ഒരു തവണ എംപിയുമായിരുന്ന പി ടി തോമസ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു. കീമോ ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ അമേരിക്കയിലുള്ള ആരോഗ്യ വിദഗ്ധരെ കൊണ്ടുവന്ന് ചികിത്സിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. അതിനിടെയാണ് അപ്രതീക്ഷ വിയോഗം ഉണ്ടാകുന്നത്.