LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹെലിക്കോപ്റ്റര്‍ കടലില്‍ വീണു; 12 മണിക്കൂര്‍ നീന്തി കരപറ്റി മന്ത്രി

അന്റാനാനാറിവോ: ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് കടലില്‍ വീണ മന്ത്രി 12 മണിക്കൂര്‍ നീന്തി കരപറ്റി. മഡഗാസ്‌കര്‍ പൊലീസ് മന്ത്രി സെര്‍ജ് ഗല്ലെയാണ് കടലില്‍ 12 മണിക്കൂര്‍ വിശ്രമമില്ലാതെ നീന്തി കരയ്‌ക്കെത്തിയത്. മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ച്ചയാണ് നാലംഗ സംഘം സഞ്ചരിച്ച റെസ്‌ക്യൂ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് കടലിന്റെ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരച്ചില്‍ നടക്കുന്നതിനിടെയാണ് മന്ത്രിയും ചീഫ് വാറന്റ് ഓഫീസര്‍ ജിമ്മി ലൈറ്റ്‌സാരയും മഹംബോ ബീച്ചിലേക്ക് നീന്തിക്കയറിയത്.

'എനിക്ക് മരിക്കാനുളള സമയമായിട്ടില്ല. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വേറേ പരിക്കുകളൊന്നുമില്ല. കൂടെയുണ്ടായിരുന്നവര്‍ ജീവനോടെയുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ' എന്നാണ് മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച്ച മഡഗാസ്‌കര്‍ തീരത്ത് കപ്പല്‍ തകര്‍ന്നുവീണ് 64 പേര്‍ മരണപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. 50 പേരെ രക്ഷപ്പെടുത്തി. ഈ സ്ഥലം സന്ദര്‍ശിക്കാനാണ് സെര്‍ജ് ഗെല്ലെയുള്‍പ്പെടെ നാലംഗ സംഘം റെസ്‌ക്യൂ ഹെലിക്കോപ്റ്ററില്‍ യാത്ര പുറപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പറന്നുയര്‍ന്ന വാഹനം കടലിനുമുകളിലെത്തിയപ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. കാണാതായ മറ്റുരണ്ടുപേര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഹെലിക്കോപ്റ്റര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല. മികച്ച കായികശേഷിയുളള സെര്‍ജ് ഗെല്ലെ 30 വര്‍ഷത്തോളം പൊലീസ് സേനയില്‍ സേവനമനുഷ്ടിച്ചയാളാണ്. ഓഗസ്റ്റിന്‍ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് അദ്ദേഹം പൊലീസ് വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More