LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികള്‍- പി ചിദംബരം

ഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിസമ്മതിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികളാണെന്ന് പി ചിദംബരം പറഞ്ഞു. '2021 അവസാനിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. മോദി സര്‍ക്കാര്‍ അവരുടെ അടുത്ത ഇരയെ കണ്ടെത്തിയിരിക്കുന്നു. അത് ക്രിസ്ത്യാനികളാണ്. അവരുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ടുകൊണ്ടുപോകാനാണിത്'- ചിദംബരം ട്വീറ്റ് ചെയ്തു.

'പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു. എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ, യോഗ്യതകള്‍ പാലിക്കാത്തതിനാല്‍ നിരസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിസംബര്‍ 25-ന് പ്രസ്താവന ഇറക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘടനയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയതെന്നും കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 1950-ലാണ് മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റി ആരംഭിക്കുന്നത്. അനാഥര്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More