ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. ഇയാളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ആദ്യഫലം പോസിറ്റീവായിരുന്നു. 23 നാണ് ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തത്. 26 നാണ് ഇതിന്റെ ഫലം പുറത്തുവന്നത്. തുടർന്ന് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്ന് എടുത്ത സ്രവത്തിന്റെ ഫലമാണ് രണ്ടാമതായി പുറത്ത് വന്നത്
ഇതോടെ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. ഇയാളുടെ ഭാര്യയുടെയും മക്കളുടെയും മൂന്നാമത്തെ പരിശോധന ഫലം പുറത്തുവരാനുണ്ട്. ആദ്യ ഫലം നെഗറ്റീവായിരുന്നു. കൊവിഡ്-19 സ്ഥിരീകരിച്ചയാളുടെ സുഹൃത്തും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു
ഇദ്ദേഹം എവിടെ നിന്നാണ് രോഗബാധിതനായത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. പെരുമ്പാവൂരിൽ നിന്നാണ് രോഗം ലഭിച്ചതെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം രോഗ ബാധിതനുമായി ബന്ധപ്പെട്ട 30 ഓളം ആളുകൾ നിരീക്ഷണത്തിൽ തുടരുകയാണ്. ഇടുക്കിയിൽ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്