LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ ഗുണ്ടായിസം; ജഡ്ജിമാര്‍ക്ക് വരെ രക്ഷയില്ലാതെയായി - ഹരീഷ് വാസുദേവന്‍‌

കൊച്ചിയിലെ പ്രൈവറ്റ് ബസുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍‌. പ്രൈവറ്റ് ബസുകാര്‍ നിയമവിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും ഹരീഷ് വാസുദേവന്‍‌ കുറ്റപ്പെടുത്തി. ചുമന്ന ബോര്‍ഡ് വെച്ച ജഡ്ജിമാര്‍ക്കും രക്ഷയില്ലാത്ത കാലത്ത് സാധാരണ ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുക എന്നും ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അവസാനവരി രസകരമാണ്. ഹൈക്കോടതി ജഡ്ജി നേരത്തേ പരാതിപ്പെട്ട കേസിലെ അതേ പ്രതിയാണ് ഇപ്പോൾ ADM നും തടസം ഉണ്ടാക്കിയത്. ADM ന്റെ വാഹനത്തിനു തടസമുണ്ടാക്കിയ പേരിൽ വിളിപ്പിച്ചപ്പോൾ, ആ ഡ്രൈവർ മനസിൽ പറഞ്ഞുകാണും, "ഇതിലും വലിയ പെരുന്നാളിന് വാപ്പ പള്ളീൽ പോയിട്ടില്ല, പിന്നാണ് ഇത്".

കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകൾ പലപ്പോഴും ഗുണ്ടായിസമാണ് കാണിക്കുന്നത്. അടച്ചു പറയുകയല്ല, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഇത് ആദ്യത്തെ പരാതിയുമില്ല. ബസ് സ്റ്റോപ്പിലേക്ക് ചേർക്കാതെ റോഡിൽത്തന്നെ നിർത്തുക, ഓടുന്നവഴിയിൽ ആരെയെങ്കിലും കയറ്റാൻ സഡൻ ബ്രെയ്ക്കിട്ടു നിർത്തുക, അമിത വേഗത്തിലും അപകടകരമായും ഓടിക്കുക, ഹോണടിച്ചു പേടിപ്പിക്കുക. കൊച്ചിയിൽ വാഹനമോടിച്ചിട്ടുള്ള ആർക്കും ഇത്തരം അനുഭവം പറയാനുണ്ടാകും. എതിർത്താൽ തെറിയും ഭീഷണിയും ശാരീരിക ഉപദ്രവവും..

ADM നു മാർഗ്ഗ തടസം ഉണ്ടാക്കിയപ്പോൾ മാപ്പ് എഴുതി വാങ്ങി വിട്ടയച്ചെന്ന് !! ഇതെന്താ രാജഭരണമോ മാപ്പ് എഴുതി വിട്ടയക്കാൻ?? ADM എന്നാൽ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. അതായത്, നിയമങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ട ആൾ. പബ്ലിക് ന്യൂയിസൻസ് ഉണ്ടാക്കുന്നവർക്ക് എതിരെ ക്രിമിനൽ നടപടി ചട്ടപ്രകാരം ആക്ഷൻ എടുക്കേണ്ട ആളാണ് ADM... എങ്ങനെയുണ്ട്? മോട്ടോർ വാഹന വകുപ്പും ജില്ലാ കളക്ടറും ചേർന്ന RTA ആണ് പെർമിറ്റ് നൽകുന്നത്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചാൽ അത് റദ്ദാക്കണം എന്നാണ് നിയമം. ഒപ്പം ഡ്രൈവറുടെ ലൈസൻസും. നിയമം ഉണ്ടാക്കി വെച്ചിട്ട് അത് നടപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ഔദാര്യം കൂടി പൊതുജനം നോക്കേണ്ടതുണ്ടോ? ഇതിൽ ഉദ്യോഗസ്ഥൻ വ്യക്തിപരമായി ക്ഷമിക്കുന്ന പരിപാടിയൊന്നും ചട്ടത്തിലില്ല.. 

ട്രാഫിക് റൂൾസ് തെറ്റിക്കാതെ ഓടിക്കുന്ന എത്ര ബസ്സുകൾ ഉണ്ട് കൊച്ചിയിൽ? എന്നിട്ടു ദിവസവും എത്ര പേർക്ക് മെമ്മോ കിട്ടുന്നുണ്ട് RTA യിൽ നിന്ന്? RTO യിൽ നിന്ന്? ട്രാഫിക്ക് പോലീസിൽ നിന്ന്? സർക്കാരുകൾ ചെയ്യുന്ന വലിയ വലിയ കാര്യങ്ങൾ പരസ്യം ചെയ്തു മേനി പറയുന്നവർ, ഈ ബസ്സുകൾ കാരണം ജഡ്ജിമാർക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്കും വരേ കൊച്ചിയിൽ രക്ഷയില്ലാതായി എന്ന സ്ഥിതി മാറ്റുമോ? നിങ്ങളെപ്പോലെ കാറിൽ പോകുന്നവരെപ്പറ്റി അല്ല സർ എന്റെ വേവലാതി. നടന്നും സൈക്കിളിലും പോകുന്ന സാധാരണക്കാരെപ്പറ്റി. അവരിൽ എത്രപേർ ബസ്സുകാർ ഇടിച്ചു കൊന്നിട്ടുണ്ടെന്നു കണക്ക് പരിശോധിക്കണം സർ.. എത്രപേർ ആശുപത്രിയിൽ ആയെന്ന കണക്ക് എടുക്കണം സർ.ചുവന്ന ബോർഡ് വെച്ച ജഡ്ജിമാരോട് ബസ്സുകാരുടെ മനോഭാവം ഇതാണെങ്കിൽ കാൽനടക്കാരുടെ കാര്യം പറയണോ?? 

വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതിനിടെ, റോഡ് സുരക്ഷയ്ക്ക് വേണ്ടി ലക്ഷങ്ങളുടെ പൊറാട്ട് നാടകം നടത്തുന്നതിനിടെ, ഇതുമൊന്നു ശ്രദ്ധിക്കണം. നിയമലംഘനം പതിവാക്കുന്ന ആളുകൾ ഇനി ബസ്സുമായി നിരത്തിൽ ഇറങ്ങില്ലെന്നു ഉറപ്പാക്കണം.നിങ്ങടെ ഔദാര്യമല്ല അത്, ശമ്പളം തന്നു നിങ്ങളെ ജനം ജോലിക്ക് വെച്ചിരിക്കുന്നത് നിയമം നടപ്പാക്കാനാണ്. മാപ്പ് നൽകി തെറ്റു തുടരാൻ അനുവദിക്കാനല്ല.

നല്ലനടപ്പ് കാലമെങ്കിലും പെർമിറ്റ് റദ്ദാക്കണം. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണം. ഇതാവശ്യപ്പെട്ടു ഇത് വായിക്കുന്ന ഒരാളെങ്കിലും എനിക്കൊപ്പം ജില്ലാ കളക്ടർക്ക് ഇമെയിൽ അയക്കണം.

അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More