LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സീറ്റ് ബെല്‍റ്റിന്‍റെ കഥ - കെ പി സമദ്

സീറ്റ് ബെല്‍റ്റിനുമുണ്ട് ഒരു കഥ പറയാന്‍! ഇപ്പോള്‍ പഴതുപോലെയല്ല. കാറില്‍ കയറിയിരുന്ന് സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്യാനാവില്ല. വണ്ടി തന്നെ ബീപ് ശബ്ദത്തിലൂടെ കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തും. ബെല്‍റ്റിടുന്നതുവരെ നിര്‍ത്താതെ ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതിനാല്‍, ശല്യം സഹിക്കാതെ ഡ്രൈവര്‍, സീറ്റ് ബെല്‍റ്റിട്ടുപോകും. ഏറ്റവും പുതിയ വണ്ടികളില്‍ മുന്‍ സീറ്റില്‍ ഇരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റിടുന്നതുവരെ ബീപ് ശബ്ദം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. 

എന്തിനാണ് ഇങ്ങിനെ സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്നത്? ആലോചിച്ചുനോക്കിയിട്ടുണ്ടോ?  നമ്മുടെ വാഹനങ്ങളിൽ, പ്രത്യേകിച്ച് ഫോർവീൽ ഡ്രൈവുകളിൽ കാണുന്ന സീറ്റ് ബെൽറ്റുകൾ ഇല്ലായിരുന്നെങ്കിൽ എത്രമാത്രം മരണങ്ങളും, പരിക്കുകളും മനുഷ്യർക്ക്‌ സംഭവിക്കുമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ സീറ്റ് ബെല്‍റ്റിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

ആദ്യമായി സീറ്റ്ബെൽറ്റ് ഉപയോഗത്തിൽ വന്നത് 1910 ഇൽ ആയിരുന്നു. അത് 2 പോയിന്റ്സീറ്റ്ബെൽറ്റ് ആയിരുന്നു. 2 പോയിന്റ് ബെൽറ്റ് എന്നാൽ ഒരു ലളിതമായ സ്ട്രാപ്പ് അതിന്റെ രണ്ട് അവസാന പോയിന്റുകളിൽ മാത്രം ഘടിപ്പിക്കുന്നു എന്നതാണ്. പൈലറ്റ് ബെഞ്ചമിൻ ഫൗലോയിസ് ആണ് ആദ്യം ഇത് പരീക്ഷിക്കുന്നത്. അതും അദ്ദേഹം പറപ്പിച്ച വിമാനങ്ങളിൽ. പിന്നീട് അതേ 2 പോയിന്റ് ബെൽറ്റുകൾ വാഹനങ്ങളിൽ  ഉപയോഗിക്കുവാൻ തുടങ്ങി. പലരും അതിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു. എന്നാൽ ഇന്ന് നമ്മൾ കാറുകളിൽ ഉപയോഗിക്കുന്ന 3 പോയിന്റ് സീറ്റ് ബെൽറ്റ് വികസിപ്പിച്ചെടുത്തത് വോൾവോ എഞ്ചിനീയർ നിൽസ് ബോഹ്ലിൻ ആയിരുന്നു. 1959-ൽ. ആദ്യം, ബോഹ്ലിൻ കണ്ടുപിടിച്ച ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, മുമ്പ് നിർമ്മിച്ചതിനേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.

.ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മനസിലായപ്പോൾ വോൾവോ തങ്ങളുടെ പേറ്റന്റ് തുറന്നുകൊടുത്തു, എല്ലാ വാഹന നിർമ്മാതാക്കൾക്കും അത് തങ്ങളുടെ വാഹനങ്ങളിൽ ഇഷ്ട്ത്തിന് ഉണ്ടാക്കി ഉപയോഗിക്കാം എന്നായി. ലാഭം നേടുന്നതിനേക്കാൾ ഒരു ജീവൻരക്ഷാ ഉപകരണമെന്ന നിലയിൽ അതിന് കൂടുതൽ മൂല്യമുണ്ടെന്നു വോൾവോ പറഞ്ഞു. 1985 വരെ വോൾവോയ്ക്കായി ബോഹ്ലിൻ ജോലി തുടർന്നു, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, റിയർ സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സുരക്ഷാ മെച്ചപ്പെടുത്തലുകൾ തുടർന്നു. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് സയൻസിൽ നിന്ന് സ്വർണ്ണ മെഡൽ നേടി ഓട്ടോമോട്ടീവ് ഹാൾ ഓഫ് ഫെയിമിൽ പ്രവേശിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹം 2002 ൽ മരിച്ചു.

ഷോള്ഡറിന് മുകളിലും, അരക്കെട്ടിനു ഇരു വശത്തും ബക്കിൾ ചെയ്യുന്ന മൂന്നു പോയിന്റുകൾ ഉള്ളതുകാരണമാണ് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് എന്ന് പറയുന്നത്. ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ വളരെയധികം സുരക്ഷ തരുന്നതും, ഒരു കൈ മാത്രം ഉപയോഗിച്ച് എളുപ്പം ബക്കിൾ ചെയ്യാം എന്നതും ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ ആണ്. ലോകമെമ്പാടുമുള്ള പത്തു ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സീറ്റ്ബെൽറ്റ് രൂപകൽപ്പനയിലൂടെ രക്ഷപ്പെട്ടതായി 2013 ഇൽ വോൾവോ അവകാശപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More