LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് 6 മരണം; രണ്ടു ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനില്‍ രണ്ടുദിവസങ്ങളിലായി തുടരുന്ന കനത്തമഴയിലും കാറ്റിലും  മരണപ്പെട്ടവരുടെ എണ്ണം 6 ആയി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആരംഭിച്ച മഴയില്‍ വെള്ളം കയറി റോഡുകളില്‍ ഗതാഗതം തടസ്സപെട്ടു. പല പ്രവിശ്യകളിലും വാഹനങ്ങള്‍  ഒഴുകി നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമായീല്‍ വിലായത്ത് പ്രദേശത്താണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള മരണങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍ഡന്‍ വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. അല്‍ ഖുവൈര്‍, സുഹര്‍, കാബുറ, ഖുറം, ബഹല, ബുറാമി, അല്‍ ആബി തുടങ്ങിയ പ്രദേശങ്ങളിലാണ് അതിശക്തമായ മഴ പെയ്തത്. മഴ തുടരുകയാണ്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പോലീസും  സിവില്‍ ഡിഫന്‍ഡന്‍ വിഭാഗവും സജ്ജമാണ് എന്നാണ് ഔദ്യോഗിക അറിയിപ്പ്. ദാഖിലിയ, ബത്തിനാ, അല ദഹിറാ തുടങ്ങിയ പ്രവിശ്യകളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്നത്തോടെ (ഞായര്‍ ) ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുമെങ്കിലും  ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. ഖാബുറയടക്കമുള്ള പ്രവിശ്യകളില്‍ ഇതുവരെ 14 മി മീറ്റര്‍ വരെ മഴ ലഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്. തീരപ്രദേശങ്ങളില ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്.

Contact the author

International Desk