LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പ്രമേയം പാസാക്കുന്നത് സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇതിനകം ആശയ വിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രാദേശിക പാർട്ടികളുടേയും യോ​ഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായും റാവു വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭാവി സംബന്ധിച്ച് കനത്ത ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലിത്തിലാണ് യോ​ഗം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്നും റാവു ഹൈദരാബാദിൽ മാധ്യമങ്ങളോട് പറഞ്ഞു. 130 കോടി ജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും, അടുത്ത മാസം ആദ്യം യോ​ഗം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തെലങ്കാന രാഷ്ട്ര സമിതിയുടെ നയങ്ങളും നിലപാടുകളും മതേതരമാണെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് ടിആർഎസ് എം.പി-മാർ പാർലമന്‍റിന്‍റെ ഇരുസഭകളിലും വോട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ നിയമസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. കേരള നിയമസഭയാണ് നിയമത്തെ എതിർത്ത്  ആദ്യം പ്രമേയം പാസാക്കിയത്.  പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ എഐസിസി അധ്യക്ഷ സോണിയാ ​ഗാന്ധി കോൺ​ഗ്രസ് മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More