LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിന്ദു അമ്മിണിയെ നിരന്തരം അക്രമിക്കുന്നവര്‍ മനുവാദികള്‍ - പികെ ശ്രീമതി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ അക്രമണത്തെ വിമര്‍ശിച്ച് സിപിഎം മുതിര്‍ന്ന നേതാവ് പി കെ ശ്രീമതി. സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലർത്തുന്നത്‌ ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാൻ ശ്രമിക്കുന്നശക്തികളാണെന്ന് പികെ ശ്രീമതി ആരോപിച്ചു. ബിന്ദു അമ്മിനിക്കെതിരെ ഉണ്ടായ അക്രമണം പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ബിന്ദു അമ്മിണി ലോ കോളേജിലെ ആദ്ധ്യാപികയാണു.  അവർക്ക്‌ അവരുടേതായ നിലപാടുകളുണ്ട്‌.  ബിന്ദു അമ്മിണിക്ക്‌ അവരുടെ നിലപാടിനനുസരിച്ച്‌ ജീവിക്കാനുള്ള അവകാശം ഈ രാജ്യത്ത്‌ ഇല്ലെന്നോ? അവർ തുടർച്ചയായി ആക്രമിക്കപ്പെടുന്നു എന്നു കേൾക്കുന്നത്‌ അങ്ങേയറ്റം നിർഭാഗ്യകരവുംപ്രതിഷേധാർഹവുമാണു

ഇന്നലെ അവർ ആക്രമിക്കപ്പെട്ട ദ്യശ്യം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഷോക്കായിപോയി. അക്രമിയുടെ ഭാര്യ ഭർത്താവിനെ ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ വസ്തുത അല്ല എന്നത്‌ വീഡിയോ ദ്യശ്യം വ്യക്തമാക്കുന്നു. സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലർത്തുന്നത്‌ ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാൻ ശ്രമിക്കുന്നശക്തികളാണു. മനുസ്മൃതിയുടെ ഒമ്പതാം അധ്യായത്തിൽ പുരുഷൻ സ്ത്രീയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് വിശദീകരിച്ചിരിക്കുന്നത്‌ ഇന്നത്തെ യുവതലമുറയെ അമ്പരപ്പിക്കും. 

ഒമ്പതാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തിൽ "ഇരവു പകൽ സ്ത്രീകൾ അവരുടെ പുരുഷന്മാരാൽ സ്വാധീനകളാക്കി വെക്കപ്പെടേണ്ടതാണ് എന്നും രൂപ രസാദി വിഷയങ്ങളിൽ ആസക്തകളായ അവരെ പുരുഷന്മാർ തങ്ങൾക്ക് അധീനകളാക്കി നിർത്തേണ്ടതാകുന്നു." എന്ന് പറഞ്ഞതിനു ശേഷമാണ് കുപ്രസിദ്ധമായ ന:സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന പ്രയോഗം വരുന്നത്. " കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർദ്ധക്യത്തിൽ പ്രബലരായ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകൾ. ഒരു സ്ത്രീയും സ്വാതന്ത്ര്യം അർഹിക്കുന്നില്ല" എന്നാണ് മനുസ്മ്യതി വ്യക്തമാക്കുന്നത്. " സ്വഭാവശുദ്ധിയുള്ളവരായ സ്ത്രീകൾ പലരുണ്ടെങ്കിലും അവർ സാക്ഷികളാകാൻ യോഗ്യരല്ല; എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല "

എന്നും മനുസ്മൃതി തന്നെ പറയുന്നുണ്ട്. ഒരു സംഭവം കണ്ടാൽ സാക്ഷി പറയാൻ പോലും മനുസ്മൃതി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ ആധിപത്യം നേടിയെടുത്ത  ഈ അധമ സംസ്ക്കാരത്തിനെതിരെ സ്ത്രീ സമൂഹം അവരുടെ സ്വതന്ത്രവും മൗലികവുമായ ഭരണ ഘടനാവകാശത്തിനുവേണ്ടി വീറോടെ പൊരുതുന്ന കാലമാണിത്‌.  

മനുവിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രേത ബാധിതരുടെ നിന്ദ്യവും ഹീനവുമായ ആക്രമണം സാന്ദർഭികമായി ഉണ്ടായതാണു എന്നു  ആരെങ്കിലും കരുതിയെങ്കിൽ  അവർക്ക്‌ തെറ്റി. വളരെ ആസൂത്രിതമായാണു ഈ കാടൻ ആക്രമണം ബിന്ദു അമ്മിണിക്കു നേരെ ഉണ്ടായത്‌.  ഒരു വനിതയെ ഈ രൂപത്തിൽ ആക്രമിക്കുന്നത്‌  തടയാൻ പോലും ശ്രമിക്കാതെ വീഡിയോയിൽ റിക്കോർഡ്‌ ചെയ്യുന്നവരുടെ മനോഭാവത്തിനു ഉളുപ്പില്ലായ്മ എന്നല്ലാതെ എന്ത്‌ പറയാൻ. അൽപം വൈകിയാണെങ്കിൽ പോലും പൊലീസ്‌ അക്രമിയുടെ പേരിൽ ജാമ്യമില്ലാത്ത കേസ്‌ ചുമത്തിയത്‌ സ്വാഗതാർഹമാണു. 

ബിന്ദുവിനെ ആക്രമിച്ച കുറ്റവാളിക്ക്‌  മാത്യകാപരമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം നീച സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More