LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആഭ്യന്തര യുദ്ധസമയത്ത് മായന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു; വിചാരണ നേരിട്ട് സൈനീകര്‍

ഗ്വാട്ടിമാല: 1980 കളില്‍ നടന്ന അഭ്യന്തര യുദ്ധത്തില്‍ 36 മായന്‍ യുവതികളെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ വിചാരണ നേരിട്ട് സൈനീകര്‍. സംഭവം നടന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൈനീകര്‍ വിചാരണ നേരിടുന്നത്. സൈനിക ഗവൺമെന്റും ഇടതുപക്ഷ ഗറില്ലകളും തമ്മില്‍ അഞ്ച് വര്‍ഷക്കാലം നീണ്ടുനിന്ന നിരന്തരമായ പോരാട്ടത്തിനിടയിലാണ്  അര്‍ദ്ധ സൈനീക വിഭാഗത്തില്‍പ്പെട്ടവര്‍  പ്രദേശത്തെ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. 12  വയസുവരെയുള്ള കുട്ടികള്‍ വരെ അക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വിചാരണ നേരിടുന്ന 5 സൈനീകരും ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.  

തങ്ങള്‍ക്ക് നേരിട്ട ക്രൂര പീഡനത്തില്‍ പലരും കടുത്ത മാനസീക ശാരീരിക വെല്ലുവിളികളെ അതിജീവിക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണ്. ഇതില്‍ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ച് വെച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. 36 സ്ത്രീകള്‍ പീഡനത്തിന് ഇരയയെങ്കിലും കോടതിയില്‍ ഹാജരാകുവാന്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സാധിച്ചത്. അതിനര്‍ഥം ഇപ്പോഴും ഈ അക്രമണത്തിന്‍റെ ആഘാതത്തില്‍ നിന്നും പലരും മോചിതരായിയിട്ടില്ലെന്നാണ്. വിമതരെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് തദ്ദേശീയരെ പലപ്പോഴും സൈനിക ഭരണകൂടം ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാക്കിയിരുന്നു - പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയുടെ വടക്കുള്ള റബിനാൽ എന്ന ചെറിയ പട്ടണത്തിലാണ് കൂടുതല്‍ ബലാത്ക്കാരങ്ങള്‍ നടന്നത്. ഈ പ്രദേശത്തെ യുദ്ധസമയത്ത് സൈനീകര്‍ വൻതോതിൽ വേട്ടയാടിയിരുന്നു. അഭ്യന്തര യുദ്ധത്തിന് ശേഷം ഈ പ്രദേശത്ത് നിന്ന് 3,000 -ത്തിലധികം ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഗ്വാട്ടിമാലയിലെ സിവിൽ സെൽഫ് ഡിഫൻസ് പട്രോൾസിലെ (പിഎസി) മുൻ അംഗങ്ങളാണ് വിചാരണ നേരിടുന്ന സൈനീകര്‍. ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് വാദം കേൾക്കുന്നത്. കേസിന്‍റെ അന്തിമ വിധി വരുന്നത് അവരെ കുറ്റാരോപിതരായ സൈനീകര്‍ ജയിലില്‍ തന്നെ തുടരും.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More