LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യാ രാജ്യം ഹിന്ദുവിന്‍റെ മാത്രമല്ല, കൃസ്ത്യാനികള്‍ക്കും ഇവിടെ ജീവിക്കണം - പദ്മജ വേണുഗോപാല്‍

ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ബിജെപി നടത്തുന്ന അക്രമണത്തില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് താനും സമ്മതിക്കുന്നു. പക്ഷേ സംഘപരിവാർ ശക്തികൾ ക്രിസ്ത്യൻ സമൂഹത്തെ ഇന്ന് മതപരിവർത്തനക്കാർ എന്ന  ലേബലിൽ വേട്ടയാടുകയാണ്. രാജ്യത്തെ ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമേ ഇന്നും ക്രിസ്ത്യൻ സമൂഹത്തിന്റെ  ജനസംഖ്യ ഉള്ളൂ എന്ന് സംഘപരിവാരങ്ങള്‍ തിരിച്ചറിയണം. തികഞ്ഞ ഹിന്ദുമത  വിശ്വാസിയായ കെ കരുണാകരന്‍റെ മകളാണ് താന്‍. അദ്ദേഹം എന്നെ പഠിപ്പിച്ചത്  ഭാരതം മതേതരത്വത്തിന്റെ രാജ്യം എന്നാണ് - പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"കർണാടകയിൽ ക്രിസ്തീയ സമൂഹം ബിജെപി ഭരണത്തിൽ വേട്ടയാടപ്പെടുന്നത് ആശങ്കാജനകം"കർണാടകയിൽ കോൺഗ്രസിന് ഭരണം  നഷ്ടപ്പെട്ടതോടെ ക്രിസ്തീയ സമൂഹം തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്നത് വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ബാംഗ്ലൂർ കാത്തലിക് ആർച്ച് ബിഷപ്പ് ഫാദർ പീറ്റർ മക്കാഡോ പറയുന്നു "കർണാടകയിൽ ക്രിസ്തീയ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു, വൈദികർ, കന്യാസ്ത്രീകൾ പാസ്റ്റർമാർ എല്ലാം ഇന്ന് കർണാടകയിൽ ആക്രമിക്കപ്പെടുകയാണ്.."

നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്.. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ സംഘപരിവാർ ശക്തികൾ ക്രിസ്ത്യൻ സമൂഹത്തെ ഇന്ന് മതപരിവർത്തനക്കാർ എന്ന  ലേബലിൽ വേട്ടയാടുകയാണ്. രാജ്യത്തെ ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമേ ഇന്നും ക്രിസ്ത്യൻ സമൂഹത്തിന്റെ  ജനസംഖ്യ ഉള്ളൂ എന്ന് ക്രിസ്ത്യൻ സമൂഹത്തെ മതപരിവർത്തനക്കാർ എന്ന് അധിക്ഷേപിക്കുന്ന സംഘപരിവാർ ശക്തികൾ മനസ്സിലാക്കുക...

നിർഭാഗ്യകരമെന്ന് പറയട്ടെ, ബിജെപി ഹിന്ദുത്വവാദം ആണ് ഈ മതേതര ജനാധിപത്യ രാജ്യത്ത് ഇപ്പോൾ  പ്രചരിപ്പിക്കുന്നത്.. ഇന്ത്യാ രാജ്യം ഹിന്ദുവിന്റെ മാത്രമാണ് എന്ന് പറഞ്ഞ് വർഗീയ വികാരം ഉയർത്തിക്കാട്ടി ബിജെപി എന്ന പാർട്ടി  വളർത്താനുള്ള സംഘപരിവാർ ശ്രമം  ശ്രമം ഇനി നടക്കില്ല.. സംഘപരിവാർ ശക്തികൾ ഒന്നോർത്താൽ നല്ലത്-"നരേന്ദ്ര മോദിയുടെ ഭരണം ഈ രാജ്യം തകർത്തു, ഈ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും പുരോഗതിയും എല്ലാം ഇല്ലാതെ ആക്കി" "വർഗീയത ആയുധമാക്കി ഇനി  സംഘപരിവാരങ്ങൾക്ക്  ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല."

മോദി പഞ്ചാബിൽ വരുന്നു, പഞ്ചാബികൾ ഒറ്റക്കെട്ടായി മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്  മോദി ഭരണത്തിനെതിരെയുള്ള  ജനരോഷമാണ് തെളിയിച്ചത്ത്. മോദിയെ തുരത്തി ഓടിച്ചത് ക്രിസ്ത്യാനികൾ അല്ല എന്ന് മനസ്സിലാക്കുക. പരിശുദ്ധിയുടെയും നന്മയുടെയും പ്രതീകമായ മദർതെരേസക്ക് എതിരെയും സംഘപരിവാർ ശക്തികൾ ഇന്ന് വേട്ടയാടൽ തുടരുന്നു എന്ന് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നു. ഞാനൊന്നു പറയുന്നു "എല്ലാ മതങ്ങൾക്കും ഈ രാജ്യത്ത് തുല്യ അവകാശമാണ്.. കോൺഗ്രസ് എന്നും മതേതരത്വത്തിൽ വിശ്വസിക്കുന്നു.. കോൺഗ്രസ് ഈ  രാജ്യത്ത് ഉള്ളടത്തോളം കാലം ഇന്ത്യൻ ജനതയുടെ മതേതരത്വം സംരക്ഷിക്കും "

ഞാൻ കെ കരുണകാരന്റെ മകളാണ്.. തികഞ്ഞ ഹിന്ദുമത  വിശ്വാസിയായ അച്ഛൻ എന്നെ പഠിപ്പിച്ചത്, എന്റെ പാർട്ടിയായ കോൺഗ്രസ് എന്നെ പഠിപ്പിച്ചത്  ഭാരതം മതേതരത്വത്തിന്റെ രാജ്യം എന്നാണ്.. "ഭാരതത്തിൽ മതേതരത്വം പുലരട്ടെ...

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More