LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ ഉപേക്ഷിച്ചാല്‍ ആരും ചത്ത് പോകില്ല; കോണ്‍ഗ്രസിന്‍റെ സമരത്തില്‍ വിശ്വാസവുമില്ല - നടന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചാല്‍ ആരും ചത്ത് പോകില്ലെന്നും സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിന് പണം ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ടാകുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍  അദ്ദേഹം അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന് ഈ പദ്ധതിയില്‍ വല്ല ലാഭവും ലഭിക്കുമായിരുന്നെങ്കില്‍ അവര്‍ ചിലപ്പോള്‍ സമരത്തിനിറങ്ങാന്‍ സാധ്യതയില്ലെന്നും താരം വ്യക്തമാക്കി. 

ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുക എന്നതാണ്. അട്ടപ്പാടിയിലും വയനാട്ടിലും ഇപ്പോഴും ഇതൊന്നും ലഭ്യമല്ലാത്ത നിരവധിയാളുകള്‍ ഉണ്ട്. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമ പദ്ധതിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് ജനങ്ങളുടെ മുഖം കോടി പോയി എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടായില്ല എന്നാണ് പൊതുവേ പറയുന്നത്. നല്ല ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. അത് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്താതെ ഇത്തരം പദ്ധതികള്‍ കൊണ്ട് വരുന്നത് യാതൊരുവിധ പ്രയോജനവുമുണ്ടാക്കില്ല. 10,000കോടി രൂപക്ക് ഇപ്പോള്‍ നിലവിലുള്ള ട്രെയിന്‍ കൂടുതല്‍ സ്പീഡില്‍ ഓടിക്കാന്‍ സാധിക്കുമെന്നാണ് കേള്‍ക്കുന്നത്. എനിക്ക് ഇതിന്‍റെ സാങ്കേതികവശങ്ങള്‍ ഒന്നും അറിയില്ല. കെ റെയിലിന് 1,25000 കോടി രൂപയാണ് ചിലവ്. അതില്‍ 25000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് കേള്‍ക്കുന്നത്. അതും എനിക്ക് അറിയത്തില്ല. ഇത്രയും തുക ലോണ്‍ എടുത്താല്‍ പിന്നീട് വരുന്ന വികസനങ്ങള്‍ക്ക് ചന്ദ്രനില്‍ നിന്നും ലോണ്‍ എടുക്കുമായിരിക്കും. കാരണം പിന്നെ ഇവിടുന്ന് ലോണ്‍ കിട്ടില്ലെന്ന് ഉറപ്പാണ് - ശ്രീനിവാസന്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സമരത്തിനെക്കുറിച്ച് ഒന്നും പറയാനില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ കൊണ്ട് വന്ന പദ്ധതിയാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ അവര്‍ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. അതിനാല്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ സംശയിക്കേണ്ടതായി വരുമെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More