ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.
ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന ഒരുകഥാപാത്രത്തെയാണ് ലൂയിസില്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുക എന്നതാണ്. അട്ടപ്പാടിയിലും വയനാട്ടിലും ഇപ്പോഴും ഇതൊന്നും ലഭ്യമല്ലാത്ത നിരവധിയാളുകള്‍ ഉണ്ട്. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമ പദ്ധതിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് ജനങ്ങളുടെ മുഖം കോടി പോയി എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടായില്ല എന്നാണ് പൊതുവേ പറയുന്നത്. നല്ല ഭക്ഷണം എല്ലാവരുടെയും അവകാശമാണ്