LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാറുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ് -രേവതി സമ്പത്ത്

വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീകാന്ത് വെട്ടിയാര്‍ സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിലും ദുരുപയോഗം ചെയ്യുന്നതെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകാന്ത് വെട്ടിയാറിനെതിരെ കഴിഞ്ഞ ദിവസം 'women aginst sexual harrasment' എന്ന ഫേസ്ബുക്ക് പേജിലൂടെ മീ ടൂ ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേവതിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"ശ്രീകാന്ത് വെട്ടിയാർ "എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി. ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു. സർവൈവർ ആണവൾ, ധീരയാണവൾ. ഈ വെട്ടിയാർ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട് (എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് ) ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്. ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന 'ഗോകുൽ 'എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാറുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്.

Shame on you abuser,Sreekanth Vettiyar.

Asshole!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk