LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ ആക്രമിച്ച കേസ്; കൂറുമാറിയവരെ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂറുമാറിയവരെ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്. കേസ് വിസ്താരത്തിനിടെ കൂറുമാറിയവരുടെ സാമ്പത്തിക സ്‌ത്രോതസുകളും കൂറുമാറാനുളള കാരണവും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂറുമാറിയവരെ നിരീക്ഷിക്കാനുളള പൊലീസിന്റെ നീക്കം. ചലച്ചിത്ര താരങ്ങളായ ഇടവേള  ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഭാമ, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കര്‍ തുടങ്ങി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് അന്വേഷണസംഘം ചോദിച്ചത്. നടിക്ക് ദിലീപ് മലയാളത്തില്‍ അവസരങ്ങളില്ലാതാക്കിയതും അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചുമെല്ലാം ഇവര്‍ മൊഴി നല്‍കിയിരിന്നു. പിന്നീട് കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസിലെ സുപ്രധാന സാക്ഷിയായ  സാഗറിന്റെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി കാവ്യയുടെ ബൊട്ടീക്കിലെത്തി ഒരു കവര്‍ കൈമാറുന്നത് കണ്ടു എന്നായിരുന്നു സാഗര്‍ ആദ്യം നല്‍കിയ മൊഴി. ഇയാള്‍ പിന്നീട് മൊഴി മാറ്റി പറയുകയായിരുന്നു. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കാവ്യയുടെ ഡ്രൈവറും ദിലീപിന്റെ അഭിഭാഷകനും സാഗറിന് പണം കൈമാറി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയടക്കമുളള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More