LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റ് പറ്റിയിട്ടില്ല; ജയശങ്കറിന് സി പി ഐയില്‍ തുടരാം

തിരുവനന്തപുരം: അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം സി.പി.ഐ റദ്ദാക്കി. ജയശങ്കർ പരാതി നൽകിയതിനെത്തുടർന്ന് സംസ്ഥാന കൺട്രോൾ കമ്മിഷൻ അധ്യക്ഷൻ സി.പി. മുരളിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി മെമ്പർഷിപ്പ് പുനഃസ്ഥാപിക്കാനുള്ള റിപ്പോർട്ട് ഏകകണ്ഠമായി പാർട്ടി നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയും ചെയ്തു.

സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സാമൂഹിക മധ്യങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ഇടതു നേതാക്കളെ നിരന്തരമായി വിമര്‍ശിക്കുന്ന ആളാണ്‌. ഇത് സി പി ഐ  പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു. നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്ക് ദോഷമാണെന്ന് തോന്നിയതിന്‍റെ അടിസ്ഥാനത്തിലാണ് ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് സി.പി.ഐ ബ്രാഞ്ച് തലത്തില്‍ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അംഗത്വം പുതുക്കുന്നതിനായി ജയശങ്കർ ലെവിയായി നൽകിയ 1330 രൂപ പാര്‍ട്ടി മടക്കി നൽകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ജയശങ്കര്‍  പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് സംസ്ഥാന കൺട്രോൾ കമ്മിഷൻ കണ്ടെത്തുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More