LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

1919 ജനുവരി 13-നാണ് റോസാ ലക്സംബർഗിനെയും സഹപോരാളി കാൾലീബ്നീഷിനെയും ജർമ്മൻ പട്ടാളം നിഷ്ഠൂരമായി വധിച്ച് ലാൻ്റ് വേർ കനാലിലേക്ക് വലിച്ചെറിഞ്ഞത്. 102 വർഷങ്ങൾക്കു ബൂർഷാ സ്വേച്ഛാധികാര ഭീകരതയുടെ ഇരയായി അവർക്ക് ജീവിതം  അവസാനിപ്പിക്കേണ്ടിവന്നു. ബുർഷാസേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടൊപ്പം വർഗ്ഗ ചൂഷണവും ലിംഗവിവേചനങ്ങളും അവസാനിപ്പിക്കാനുള്ള, തൊഴിലാളി വർഗരാഷ്ടീയത്തെ സൈദ്ധാന്തികമായി പ്രാപ്തമാക്കാനുള്ള ധൈഷണിക അന്വേഷണം നിറഞ്ഞതായിരുന്നു റോസയുടെ ജീവിതം. ജർമൻ സോഷ്യലിസ്റ്റുകൾക്കിടയിലെ പരിഷ്ക്കരണവാദ ലിബറൽ നിലപാടുകൾക്കെതിരായ സമരത്തിലൂടെ മാത്രമെ മാർക്സിസത്തിൻ്റെ വിപ്ലവപ്രയോഗങ്ങൾ വികസിപ്പിക്കാനാവൂ എന്നവർ നിരന്തരം ഓർമ്മപ്പെടുത്തി.

പിതൃരാജ്യവാദത്തിലൂടെ ജർമൻ ബൂർഷാസിയുടെ വികസന മോഹങ്ങളുടെയും സാമ്രാജ്യത്വ യുദ്ധമത്സരങ്ങളുടെയും മാപ്പുസാക്ഷികളായ കൗട്സ്ക്കിയെയും ബേൺസ്റ്റൈനെയും അവർ നിശിതമായി വിമർശിച്ചു. സോഷ്യലിസത്തിനും വിപ്ലവത്തിനുമായി ജീവിതം സമർപ്പിച്ച, തനിക്കുള്ളതെല്ലാം അതിനായി പകുത്തുനൽകിയ ആ ചുകന്ന റോസാപ്പൂവിനെ പറ്റി ബെർതോൾഡ് ബ്രെഹത് എഴുതിയതിങ്ങനെ.. 

" ചുകന്ന റോസയും അപ്രത്യക്ഷയായി.

അവൾ കിടക്കുന്നിടം കാഴ്ചയ്ക്കപ്പുറമാണ്.

അവൾ പാവങ്ങൾക്ക് ജീവിതമെന്താണെന്ന് പറഞ്ഞു കൊടുത്തു.

അതു കൊണ്ട് പണക്കാർ അവളെ തൂത്ത് മായ്ച്ചു കളഞ്ഞു "


റോസയുടെയും ലീബ്നീഷിൻ്റെയും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ജർമൻ തൊഴിലാളി വർഗത്തിൻ്റെ ധീരോദാത്തമായ പോരാട്ടങ്ങളെയും ജർമൻ വിപ്ലവപ്രസ്ഥാനത്തിനകത്തെ ബാലാരിഷ്ഠതകളെയും വിശകലനം ചെയ്തുകൊണ്ട് ലെനിൻ പ്രവ്ദയിൽ എഴുതിയ ലേഖനത്തിൽ ബൂർഷാ ജനാധിപത്യ വ്യവസ്ഥകളുടെ കാപട്യത്തെയും സ്വാതന്ത്ര്യ ഭയത്തെയും അനാവരണം ചെയ്യുന്നുണ്ട്. മുതലാളിത്തനീതി വിചാരണപോലുമില്ലാതെ വിപ്ലവകാരികൾക്ക് വിധിക്കുന്ന വധശിക്ഷകളുടെ പ്രാകൃതത്വത്തിൻ്റെ ഇരകളാണ് റോസയും ലീബ്നീഷുമെന്നും ലെനിൻ രോഷപൂർവ്വം കുറിച്ചിട്ടുണ്ട്.  

നിയോലിബറൽ മൂലധനവും മതവംശീയശക്തികളും ചേർന്ന സമകാലീന സാമ്രാജ്യത്വ അധിനിവേശശക്തികൾക്കും ഫാസിസ്റ്റധികാര ശക്തികൾക്കുമെതിരായ സമരങ്ങളിൽ റോസ ഒരു വഴികാട്ടിയാണ്. യുദ്ധോത്സുകവും വംശീയവുമായ സാർവ്വദേശീയ രാഷ്ടീയ സാഹചര്യത്തിൽ റോസയുടെ അന്വേഷണങ്ങളും സമരജീവിതവും പ്രസക്തമായ പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ജൂതവംശജയെന്ന നിലയിൽ അവർ നേരിട്ട വംശീയ വിവേചനങ്ങൾ, സ്ത്രീയെന്ന നിലയിലുള്ള ലിംഗപരമായ വിവേചനം, തൊഴിലാളി പ്രവർത്തകയെന്ന നിലയിൽ നേരിട്ട വർഗ്ഗപരമായ അടിച്ചമർത്തലുകൾ, വിപ്ലവകാരിയെന്ന നിലയിൽ നേരിടേണ്ടി വന്ന രക്തസാക്ഷിത്വത്തോളം നീളുന്ന പീഢനങ്ങൾ...മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്തും പ്രായോഗിക രാഷ്ട്രീയ രംഗത്തും ഒരുപോലെ ഇടപെട്ട റോസയുടെ ജീവിതം ലോകത്തെ മാറ്റിത്തീർക്കുന്ന തത്വചിന്തയുടെ സാക്ഷാൽക്കാരത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More