LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൂണൂലും കാവിയും ധരിച്ച് അലി അക്ബര്‍ രാമസിംഹനായി; മതംമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായി

താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണ് എന്ന സംവിധായകന്‍ അലി അക്ബറിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. മതം ഉപേക്ഷിക്കുകയാണെന്നും ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും അലി അക്ബര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഹിന്ദു മതാചാര പ്രകാരം പുതിയ പേര് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുകയാണ് അലി അക്ബര്‍. ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥാണ് ചടങ്ങിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തത്.

2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ മതം ഉപേക്ഷിക്കുകയാണ്. ഇനിമുതല്‍ എനിക്കോ എന്റെ കുടുംബത്തിനോ മതമില്ല. ജന്മംകൊണ്ട് എനിക്ക് കിട്ടിയ ഉടുപ്പ് ഞാന്‍ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരെ ആയിരം ഇമോജികള്‍ ഇട്ടവര്‍ക്കുളള എന്റെ ഉത്തരമാണിത്. എനിക്ക് രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല' എന്നാണ് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. 

'താന്‍ മതം മാറുന്നത് വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നും അതില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും അലി അക്ബര്‍ പറഞ്ഞു. മുസ്ലീമായി നിന്നാല്‍ ബിജെപിയില്‍ നിന്ന് യാതൊരു ഗുണങ്ങളും ലഭിക്കില്ലെന്നതുകൊണ്ടാണ് മതം മാറുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതൊന്നും ശരിയല്ല. അങ്ങനെയെങ്കില്‍ താന്‍ ഹിന്ദുമതത്തിലേക്കല്ലല്ലോ ലീഗിലേക്കല്ലേ പോവേണ്ടത്. നിലവില്‍  ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ല. ശിഷ്ടകാലം ഇങ്ങനെ പോകാനാണ് തീരുമാനം. ആരോപണങ്ങളുന്നയിക്കുന്നവര്‍ അത് തുടരട്ടേ' എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More