LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ വൈറസ്: ചൈനയുടെ മരുന്നു പരീക്ഷണം അവസാനഘട്ടത്തില്‍

ഡോ. ചെന്നിന്‍റെ കോവിഡ് മരുന്ന് ഫലപ്രദമെങ്കില്‍ ലോകത്തിനാകെ നല്‍കും - ചൈനീസ്‌ ഗവേഷകര്‍

ബീജിംഗ്: ചൈന തങ്ങളുടെ സൈനിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ മരുന്ന് ഫലം കണ്ടാല്‍ അതിന്‍റെ സേവനം ലോകത്തിനാകെ ലഭ്യമാക്കുമെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കി. ഇതിന്‍റെ പരീക്ഷണ ഘട്ടം പൂര്‍ത്തീകരിക്കുന്ന മുറക്ക് ഈ മാസം തന്നെ മരുന്നിന്‍റെയും നടന്ന പരീക്ഷണ പ്രക്രിയയുടെയും വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഗവേഷകര്‍ വ്യകതമാക്കി. 

കൊറോണ വൈറസ് ചൈനയില്‍ വന്‍നാശം വിതച്ചുകൊണ്ടിരുന്ന മാര്‍ച്ചുമാസം തുടക്കത്തിലാണ്‌ ഇത് സംബന്ധിച്ച ഗവേഷണത്തിന് സൈനിക ഗവേഷണ കേന്ദ്രം തുടക്കം കുറിച്ചത്. മരുന്ന് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചത് സന്നദ്ധ പ്രവര്‍ത്തകരിലാണ്. ഇവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തികരിക്കുന്നതോടെ മാത്രമേ ഫലം സംബന്ധിച്ച ്അന്തിമമായി നിഗമനത്തിലെത്താന്‍ സാധിക്കൂ. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സൈനിക ഗവേഷണ കേന്ദ്രവും ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച ഗവേഷകരും.

കൊറോണ വൈറസ് നിലവില്‍ നാശംവിതച്ചുകൊണ്ടിരിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം ചൈനയുടെ ഗവേഷണ പ്രക്രിയയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ചൈനയോട് ഇക്കാര്യത്തില്‍ സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുള്ള നിരവധി രാജ്യങ്ങള്‍ തങ്ങളോട് മരുന്ന് സംബന്ധിച്ച ആന്വേഷണം നടത്തിയതായി ചൈനീസ് ഗവേഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചൈനീസ്‌ പൌരരില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ മറ്റ് വിദേശ രാജ്യങ്ങളിലെ പൌരര്‍ക്കിടയില്‍ കൂടി മരുന്നിന്‍റെ ഫലം ഉറപ്പുവരുത്തുന്ന രീതിയില്‍  പരീക്ഷണം നടത്തേണ്ടതുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും ഗവേഷണ കേന്ദ്രം വ്യകതമാക്കിയിടുണ്ട്.


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More