LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലെനിൻറെ മരണത്തെക്കുറിച്ച് 'ബ്രെഹ്ത്'; ഇന്ന് ലെനിൻറെ ചരമദിനം -മൃദുല ഹേമലത

 'ബ്രഹ്ത് '

എഴുതിയത് ചേർക്കുന്നു.

ലെനിൻ മരിച്ച ദിവസം അദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ കൂടെയുള്ള സഖാക്കളോട് പറഞ്ഞത്രേ :

എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,

ഞാൻ അകത്തു ചെന്ന്

അദ്ദേഹത്തിന്റെ കാതിൽ ഉറക്കെ പറഞ്ഞു '

'ഇല്യീച്ച് ചൂഷകന്മാർ വന്നു കൊണ്ടിരിക്കുന്നു.

അദ്ദേഹം ഇളകിയില്ല,

എനിക്കുറപ്പായി,

അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.

1924 ജനുവരി 21നാണ് റഷ്യന്‍ വിപ്ലവത്തെ നയിച്ച ലെനിൻ ഈ ലോകം വിട്ടുപോയത്. റഷ്യയുടെ സിംബേഴ്സ്ക്കിൽ 1870 ഏപ്രിൽ 22-നാണ് വ്ളാദിമിർ ഇല്യച്ച് ഉല്യാനോവ് എന്ന ലെനിൻ ജനിച്ചത്. 19-ാം വയസ്സിൽ വധശിക്ഷ ഏറ്റുവാങ്ങിയ സഹോദരൻ അലക്സാണ്ടറാണ് ലെനിന്‍റെ ഏറ്റവും വലിയ സ്വാധീനങ്ങളില്‍ പ്രധാനം. ജ്യേഷ്ടന്റെ മരണമുണ്ടാക്കിയ വേദനയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിപരമാവില്ല. ആ പ്രചോദനം ലോകചരിത്രത്തില്‍ ആദ്യമായി ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. മനുഷ്യരെയാകെ ചേര്‍ത്തുനിര്‍ത്തി, ചൂഷണവ്യവസ്ഥയെ അട്ടിമറിച്ച് ഓരോരുത്തര്‍ക്കും അതേസമയം എല്ലാവര്‍ക്കും വേണ്ടിയുള്ള ഭരണം വരണം എന്ന കാഴ്ചപ്പാടിലേക്കാണ് ലെനിന്‍ ആക്ഷ്ടനായത്. വ്യക്തിപരമായ ദു:ഖങ്ങള്‍ക്കുമേല്‍ അടയിരിക്കാതെ വ്യക്തിപരമായ ദു:ഖങ്ങളെ സാമൂഹ്യവത്ക്കരിച്ചുകൊണ്ട് അതിന് സാമൂഹ്യവും രാഷ്ട്രീയവുമായ പരിഹാരം തേടുകയാണ് ലെനിന്‍ ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യമായ പ്രശ്നങ്ങള്‍ വ്യക്തിതമായ പ്രശ്നങ്ങളുടെ പരിഹാരത്തിലൂടെ സാദ്ധ്യമാകും എന്നും ആദ്യം പരിഹരിക്കേണ്ടത് വ്യക്തിപരമായ പ്രശ്നങ്ങളെയാണ് എന്നും ഒരു നിലപാടുണ്ട്. അതുകൊണ്ട് നാം വ്യക്തിപരമായി നന്നാവുകയാണ് വേണ്ടത്. വ്യക്തി നന്നായാല്‍ സമൂഹം നന്നാകും. വ്യക്തി സംസ്കരണവും അകം നോട്ടവുമാണ് പ്രധാനം എന്നുമാണ്  ആത്മീയാന്വേഷണത്തിന് പ്രാധാന്യമുള്ള ഈ ദര്‍ശനത്തിന്റെ ഊന്നല്‍. അതേസമയം  വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും സാമൂഹ്യവും രാഷ്ട്രീയവുമായ പരിഹാരങ്ങള്‍ മാത്രമേയുള്ളൂവെന്നാണ് മാര്‍ക്സിസറ്റുകള്‍ കരുതുന്നത്. ആ പാതയാണ് ലെനിന് കരുത്തുപകര്‍ന്നത്. വ്യക്തിപരമായ പ്രതികാരചിന്തകളെയും ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളെയും വർഗസമരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ തൊഴിലാളികളെയും മറ്റ് ബഹുജനങ്ങളെയും രാഷ്ട്രീയവത്കരിക്കുകയും അവരെ രാഷ്ട്രീയകര്ത്വ‍മായി അംഗീകരിക്കുകയും ചെയ്യുന്നതുവരെ..  

Contact the author

Mridula Hemalatha

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More