LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുദ്ധ സന്യാസി തിച്ച് നാട്ട് ഹാന്‍ സ്വയം സമാധിയായി

ഹനോയ്: വിയറ്റ്‌നാമീസ് ബുദ്ധ സന്യാസി തിച്ച് നാട്ട് ഹാന്‍ സ്വയം സമാധിയായി. വിയറ്റ്‌നാമിലെ ബുദ്ധമതകേന്ദ്രമായ ഹ്യൂവിലെ ടി യു ക്ഷേത്രത്തില്‍വെച്ചായിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 95 വയസായിരുന്നു. പ്ലം വില്ലേജില്‍ അദ്ദേഹം സ്ഥാപിച്ച സെന്‍ ടീച്ചിംഗ് ഒര്‍ഗനൈസേഷനാണ് അദ്ദേഹം സമാധിയായ വിവരം അറിയിച്ചത്.  ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുളള സെന്‍ ഗുരുക്കന്മാരിലൊരാളാണ് അദ്ദേഹം. എഴുത്തുകാരന്‍, സമാധാനപ്രവര്‍ത്തകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ തിച്ച് നാട്ട് ഹാന്‍ 'ഫാദര്‍ ഓഫ് മൈന്‍ഡ്ഫുള്‍നെസ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്.

1960-കളില്‍ നടന്ന വിയറ്റ്‌നാം യുദ്ധത്തെ ശക്തമായി എതിര്‍ത്തയാളാണ് അദ്ദേഹം. അതിന്റെ പേരില്‍ ഹാന്‍ നാടുകടത്തപ്പെട്ടു. തുടര്‍ന്ന് 40 വര്‍ഷത്തോളം അദ്ദേഹം ഫ്രാന്‍സിലായിരുന്നു താമസിച്ചിരുന്നത്. ലോകത്ത് ബുദ്ധമതത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മൈന്‍ഡ്ഫുള്‍നെസ് എന്ന ആശയത്തിന് പ്രചാരം നല്‍കിയത് തിച്ച് നാട്ട് ഹാന്‍ ആണ്. ലോകത്താകെ നിരവധി ആശ്രമങ്ങളും പരിശീലന കേന്ദ്രങ്ങളും ആരംഭിച്ച അദ്ദേഹത്തിന് നിരവധി അനുയായികളാണുളളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രാന്‍സിലെ ബോര്‍ഡോക്‌സിനു സമീപമുളള പ്ലം വില്ലേജാണ് ഹാനിന്റെ ആശ്രമങ്ങളില്‍ ഏറ്റവും വലുത്. ഇവിടെ നിന്നാണ് പ്ലം വില്ലേജ് ട്രഡീഷന്‍ എന്ന പേരില്‍ അദ്ദേഹം പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങിയത്. പ്ലം വില്ലേജ് സന്ദര്‍ശിക്കാനായി പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. നൂറിലധികം പുസ്തകങ്ങളാണ് തിച്ച് നാട്ട് ഹാന്‍ എഴുതിയത്. ഇവയെല്ലാം നാല്‍പ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം പ്രസിദ്ധീകരിച്ചത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More