LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ മരണം 5110 - കടന്നു. മരണം കൂടുതല്‍ ന്യൂയോര്‍ക്കില്‍

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്  5110 - പേര്‍ ഇതിനകം മരണപ്പെട്ടു. 2- ലക്ഷത്തിലധികം പേര്‍ക്ക് (2,15,344) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. രണ്ടായി യിരത്തി ഇരുന്നൂറ്റി പത്തൊന്‍പത്  (2,219) പേരാണ്  ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം എണ്‍പത്തിമൂവായിരത്തിതൊള്ളായിരത്തിയോന്നു (83,901) പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമ പറഞ്ഞു. ദിനാവലോകനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ന്യൂയോര്‍ക്കില്‍ മാത്രം പന്ത്രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിയാറു (12,226) പേരെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂവായിരം പേരുടെ നില ഗുരുതരമാണ്. 6000- പേരെ ചികിത്സ പൂര്‍ത്തീകരിച്ച് ഹോസ്പിറ്റലില്‍ നിന്ന് വിട്ടയച്ചതായും  ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമ പറഞ്ഞു. 

മുന്നൂറ്റിയമ്പത്തഞ്ചു (3,55) പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റിയമ്പത്ത്ഞ്ചു  (22,255) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ ഒമ്പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറു (9,936) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 230-പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 337, ഫ്ലോറിഡ - 101, മസ്സാച്ചുസെറ്റ്സ് - 122, ലൂസിയാന  - 273, ഇല്ലിനോയിസ് - 141എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.  

സ്ഥിതിഗതികള്‍ അതീവ ഗുരുതരവും നിയന്ത്രണാതീതവുമായി തുടരുകയാണെന്നാണ് ആമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 



Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More