LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗിക പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന്‍റെ വിചാരണ ആരംഭിച്ചു

ലണ്ടന്‍: ലൈംഗിക ആരോപണ പരാതിയില്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചു. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്‍ വഴി ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ 17 മത്തെ വയസ്സിൽ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് വെർജീനിയ എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് ആന്‍ഡ്രൂ വിചാരണ നേരിടുന്നത്. കേസില്‍ ജൂറി വിചാരണയും ആന്‍ഡ്രൂ ആവശ്യപ്പെട്ടിട്ടുണ്ട്. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള പീഡനാരോപണത്തെ ആന്‍ഡ്രൂ നിഷേധിച്ചിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. പീഡനക്കേസില്‍ വിചാരണ നേരിടണമെന്ന അമേരിക്കന്‍ കോടതി ഉത്തരവ് പ്രകടിപ്പിച്ചതിന് പിന്നാലെ ആന്‍ഡ്രൂസിനെ എല്ലാ രാജകീയ പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു. രാജ്ഞിയാണ് എല്ലാ ചുമതലകളില്‍ നിന്നും ആന്‍ഡ്രൂവിനെ നീക്കം ചെയ്തത്. ജെഫ്രി എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള  ഇടപാടുകള്‍ പരിശോധിച്ച ശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെര്‍ജീന നല്‍കിയ പരാതി നിലനിന്നിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളുകയും വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More