LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വീടുകളില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കി തായ്‌ലന്റ്

ബാങ്കോക്ക്: കഞ്ചാവിനെ മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കംചെയ്ത് തായ്‌ലന്റ്. പുതിയ നിയമമനുസരിച്ച് പൊതുജനത്തിന് അവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് ചെടി വളര്‍ത്താം. എന്നാല്‍ ലൈസന്‍സില്ലാതെ കഞ്ചാവ് വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രി അനുടിന്‍ ഷാന്‍വിരാകുല്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. അത് അവതരിപ്പിച്ച് പാര്‍ലമെന്റ് അനുമതി നല്‍കിയാല്‍ വിവരം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതുകഴിഞ്ഞ് 120 ദിവസങ്ങള്‍ക്കുശേഷം മാത്രമേ നിയമവിധേയമായി വീടുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ അനുമതിയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുംവേണ്ടി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്റ്. വീടുകളില്‍ വളര്‍ത്തുന്ന കഞ്ചാവ് പരമ്പരാഗത മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രമേ ഉപയോഗിക്കാവു എന്ന് മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി ഇടക്കിടെ സര്‍ക്കാര്‍ പരിശോധനകളുമുണ്ടാകും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെ കഞ്ചാവ് വീടുകളില്‍ വളര്‍ത്തുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ അനധികൃതമായി കഞ്ചാവ് വളര്‍ത്തുന്നത് കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. ലൈസന്‍സില്ലാതെ കഞ്ചാവ് വില്‍പ്പന നടത്തുന്നതും കുറ്റകൃത്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാനഡ, ജമൈക്ക, നെതര്‍ലന്റ്, ജോര്‍ജ്ജിയ, സൗത്ത് ആഫ്രിക്ക, മെക്‌സിക്ക, കോസ്റ്റാ റിക്കാ, കൊളമ്പിയ, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊട്ടേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാണ്.  എന്നാല്‍ ചൈന, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഭൂട്ടാന്‍, ക്യൂബ, ഇറാഖ്, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, മാലിദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, സ്വീഡന്‍, സിറിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ കഞ്ചാവ്  ഉപയോഗവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം പൂര്‍ണ്ണമായും നിയമവിരുദ്ധമല്ല. ഒഡീഷ പോലുളള സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളില്ല.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More