LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്രിസ്ത്യന്‍ പുരോഹിതന്‍റെ കൊലപാതകം; ഐക്യദാർഢ്യവുമായി മുസ്‌ലിം പണ്ഡിതര്‍

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ വെടിയേറ്റ് മരണപ്പെട്ടതിന് പിന്നാലെ ഐക്യദാർഢ്യവുമായി മുസ്‌ലിം പണ്ഡിതര്‍. പള്ളിയില്‍ നമസ്ക്കാരം നടത്തിയാണ് ക്രിസ്ത്യന്‍ സമൂഹത്തിന് മുസ്ലിം പണ്ഡിതര്‍ പിന്തുണ പ്രഖ്യാപിച്ചത്. പെഷവാറിലാണ് പുരോഹിതനായിരുന്ന വില്യം സിറാജ് വെടിയേറ്റു മരിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക മതകാര്യ പ്രതിനിധി ഹാഫിസ് താഹിർ അഷ്‌റഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാർഢ്യവുമായി ചർച്ചിലെത്തിയത്. 

പുരോഹിതനെതിരെ നടന്ന അക്രമണം രാജ്യത്തിനെതിരാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേസ് അന്വേഷണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നതെന്നും നമസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഹാഫിസ് താഹിർ അഷ്‌റഫി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതൊരു നൂനപക്ഷ ആക്രമണമായി കാണാന്‍ സാധിക്കില്ല. രാജ്യത്തെ എല്ലാ വിഭാഗങ്ങളും തമ്മില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കുന്നുണ്ട്. ഇത് ഇല്ലാതാക്കി മതത്തിന്‍റെ പേരില്‍ സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുരോഹിതനെ കൊലപ്പെടുത്തിയതെന്നും താഹിര്‍ അഷ്‌റഫി കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ അക്രമി പെഷവാറിലെ ചംകാനി റിങ് റോഡ് ഭാഗത്ത് വച്ച് പുരോഹിതൻ വില്യം സിറാജിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇമ്രാന്‍ ഖാന്‍റെ ഭരണകാലത്ത് നൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം കൂടിവരികയാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് പുരോഹിതന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇമ്രാൻ ഖാൻ നേരിട്ട് ഇടപെടുന്നത്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More