LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രമിനല്‍ കേസ് പ്രതികള്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്. 6 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലക്കുറ്റവും 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുണ്ടെന്നും ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയായ സമാജ് വാദിയുടെ സ്ഥാനാര്‍ഥികളും ഇതേ ആരോപണം നേരിടുന്നുണ്ട്. ആർഎൽഡിയിലെ 29 സ്ഥാനാർത്ഥികളിൽ 17 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. ഏറ്റവും കുറവ് ആം ആദ്മി പാര്‍ട്ടിയിലാണ്. 52 സ്ഥാനാർത്ഥികളിൽ 8 പേരാണ് ക്രിമിനൽ കേസുകളില്‍ പ്രതിയായിട്ടുള്ളത്‌. 

ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ നല്‍കിയ സ്വയം സാക്ഷിപ്പെടുത്തിയ സത്യവാങ്മൂലം പരിശോധിച്ചപ്പോഴാണ് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായിരിക്കുന്നതെന്നും ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,യു പി തെരഞ്ഞെടുപ്പില്‍ 12% സ്ത്രീകള്‍ മാത്രമാണ് മത്സരിക്കുന്നത്. ഫെബ്രുവരി 10 നാണ് യുപില്‍ തെരഞ്ഞെടുപ്പ് നടക്കുക.

Contact the author

National Desk