ഡല്‍ഹി: സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശ്ശുര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തെ പത്തു സ്ഥലങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. കൊറോണ ഏറ്റവുമധികം ബാധിച്ച ജില്ലകളെയും പട്ടണങ്ങളെയുമാണ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. നിസാമുദീൻ, ദിൽഷാദ് ഗാർഡൻ, നോയ്ഡ, മീററ്റ്, ഭീൽവാര, അഹമ്മദാബാദ്, മുംബൈ , പൂനെ, കാസർഗോഡ്, പത്തനംതിട്ട എന്നീ സ്ഥലങ്ങളാണ് ഇതില്‍ പെടുക. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് ജില്ലകളുടെ എണ്ണം ഏഴായി.
ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും. ഈ സ്ഥലങ്ങളില്‍ ഇതുവരെ നടന്ന പൊതുപരിപാടികള്‍, അവിടെ പങ്കെടുത്ത ആളുകളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കും.
corona hotspot nisamuddheen covid 19 muzirizpost lock down