LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ മരണം 6,095 - ആയി, രണ്ടര ലക്ഷത്തോളം പേര്‍ക്ക് രോഗബാധ

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 6,095 - പേര്‍ ഇതിനകം മരണപ്പെട്ടു. രണ്ടുലക്ഷത്തി നാല്‍പ്പത്തിയയ്യായിരത്തി മുന്നൂറ്റിയെഴുപത്തിമൂന്ന്  പേര്‍ക്ക് (2,45,373) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പെത്തെട്ടു  (2,538) പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം തൊന്നൂറ്റിമൂവായിരത്തി അമ്പത്തിമൂന്നു  (93,053) പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

മുന്നൂറ്റിയമ്പത്തഞ്ചു (5,37) പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ ഇരുപത്തി അയ്യായിരത്തിഅഞ്ഞൂറ്റിതൊണ്ണൂറ് (25,590) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ പതിനോരായിരത്തി ഇരുന്നൂറ്റിയേഴ് (11,207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 246 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 417, ഫ്ലോറിഡ - 157, മസ്സാച്ചുസെറ്റ്സ് - 154, ലൂസിയാന  - 310, ഇല്ലിനോയിസ് - 141, ജോര്‍ജ്ജിയ -189 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ നിരക്ക് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒരുവിലെ കണക്കനുസരിച്ച് വാഷിംഗ്‌ടണില്‍  272- പേര്‍ മരണമടഞ്ഞിട്ടുണ്ട്. 6,585 - പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണെന്നാണ് ആമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 



Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More