LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം ഗവര്‍ണരോട് ശുപാര്‍ശ ചെയ്യും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. മാർച്ച് 11ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഫെബ്രുവരി 18 മുതല്‍ 24 വരെയും പിന്നിട് ഒരു ഇടവേളക്ക് ശേഷം മാര്‍ച്ച് 11 മുതല്‍ 21വരെയുമാണ്‌ നിയമസഭാ സമ്മേളനം നടക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി. ടി. തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അജണ്ട. തുടര്‍ന്ന് ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിക്കും. ലോകായുക്തയുടെ അധികാര പരിധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിന് ശേഷമുള്ള നിയമസഭാ സമ്മേളനമാണിത്. ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന ചര്‍ച്ചര്‍ക്ക് മന്ത്രിസഭാ അനുവാദം നല്‍കിയിട്ടുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More