തൃശൂര്‍: തൃശൂര്‍ പുതുക്കാടിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. പുതുക്കാട് റയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം. ഇരുമ്പനം ബിപിസിഎല്ലില്‍ നിന്ന് ഇന്ധനം ട്രാസ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ആര്‍ക്കും പരുക്കില്ല. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എന്നാല്‍ ഒരുഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ച. എങ്കിലും ജനശദാബ്ദി, വേണാട്, ഏറനാട് എക്സ്പ്രസുകള്‍ അടക്കം വൈകിയാണോടുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഈ പ്രദേശത്ത് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗതയിലേ ട്രെയിനുകള്‍ ഓടാന്‍ പാടൊള്ളൂ. അതുകൊണ്ടുതന്നെ കുറഞ്ഞ വേഗതയിലായിരുന്നു ചരക്കു തീവണ്ടിയും കടന്നുപോയിരുന്നത്. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നാണ് നാട്ടുകാര്‍ പറഞ്ഞു. ബോഗികളില്‍ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. രണ്ടു മണിക്കൂര്‍ കൂടി സമയമെടുത്തേ ട്രെയിന്‍ സര്‍വിസ് പൂര്വസ്ഥിതിയിലെത്തൂ എന്നതിനാല്‍ അതുവരേയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.