LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി ഭരണകൂടം ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കുന്നു - നോം ചോംസ്കി

ഇന്ത്യയില്‍ ഇസ്ലാമാഫോബിയ അതിന്‍റെ ഏറ്റവും മാരകമായ രൂപം പ്രാപിച്ചിരിക്കുകയാണെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും ചിന്തകനുമായ  നോം ചോംസ്‌കി. ആംനസ്റ്റി ഇന്റർനാഷണൽ യു.എസ്.എ, ജെനോസൈഡ് വാച്ച്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ ഉൾപ്പെടെ പതിനേഴോളം സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ്‌ ചോംസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ചോംസ്കിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ 250 ദശലക്ഷം വരുന്ന മുസ്‌ലിങ്ങള്‍ പീഡിത ന്യൂനപക്ഷമായി മാറുകയാണെന്നും ചോംസ്കി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം കൂടി വരികയാണ്. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലേക്കും ഇത്തരം പ്രശ്നങ്ങള്‍ വളര്‍ത്തുകയാണ്. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത്തരം വര്‍ഗീയ ലഹളകള്‍ പടര്‍ന്നു പിടിക്കുന്നത്. ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിൻറെ മതേതര അടിത്തറകളെ തകർക്കുന്ന രീതിയിലുള്ള മോദി ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളാണെന്നും ചോംസ്കി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹിജാബ് വിവാദത്തില്‍ അമേരിക്കയും പാകിസ്ഥാനും അഭിപ്രായപ്രകടനം നടത്തിയതും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഗൂഢലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യാ മന്ത്രാലയം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More