ഇന്ത്യയിൽ 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്. 150 ഓളം സിഐഎസ്എഫ് ജവാന്മാർ നിരീക്ഷണത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവർ നിരീക്ഷണത്തിലുളളത്. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജവാന്മാർ കർശനമായി പാലിക്കണമെന്ന് സിഐഎസ് ആവശ്യപ്പെട്ടിട്ടണ്ട്.
തമിഴ്നാട്ടിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇന്ന് മാത്രം 102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അസുഖം ബാധിച്ചവരുടെ എണ്ണം 400 പിന്നിട്ടു. ഇതിൽ 364 പേരും തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട് സർക്കാർ സംസ്ഥാനം മുഴുവൻ കൊവിഡ് സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 300 ഓളം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചത്.
തെലങ്കാനയിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർ എല്ലാവരും തബ് ലീഗി സമ്മേളനത്തിൽ സംബന്ധിച്ചവരാണ്.