LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയുടെ കോമാളിത്തരം തമിഴ് ജനത അംഗീകരിക്കില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ യുവതിയെ ഏജന്റ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. 'ബിജെപിയുടെ ഇത്തരം കോമാളിത്തരങ്ങൾ തമിഴ്‌നാട് സർക്കാരോ ജനങ്ങളോ അംഗീകരിക്കില്ല. ആരെ തളളിക്കളയണമെന്നും ആർക്ക് വോട്ട് ചെയ്യണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം. ബിജെപിയുടെ തരംതാണ ഇത്തരം ശ്രമങ്ങളൊന്നും ഇവിടെ വിലപ്പോകില്ല'-എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു. ഒടുവിൽ പൊലീസെത്തി ഏജന്റിനെ സ്ഥലത്തുനിന്ന് നീക്കംചെയ്യുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്നാട്ടില്‍ 10 വർഷത്തിന് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. 648 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 12,607 വാർഡുകളിലേക്കുമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More