LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെ ഷക്കീലയാക്കിയത് നിങ്ങളാണ്, അതില്‍ എന്റെ തെറ്റ് എവിടെയാണ്? -ഷക്കീല

ഈ താരപദവി താന്‍ ചോദിച്ചുവാങ്ങിയതല്ലെന്ന് നടി ഷക്കീല. പ്രേക്ഷകരാണ് തന്റെ ചിത്രങ്ങള്‍ കണ്ട് അംഗീകരിച്ചതും തന്നെ ഷക്കീലയാക്കി മാറ്റിയതെന്നും അതില്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നും ഷക്കീല ചോദിക്കുന്നു. 

'ചെറുപ്പത്ത് വീട്ടില്‍ വലിയ ദാരിദ്രമായിരുന്നു. കഴിക്കാന്‍ ഭക്ഷണം പോലുമുണ്ടായിരുന്നില്ല. അന്ന് അമ്മയാണ് പറഞ്ഞത് സിനിമയില്‍ അഭിനയിച്ചാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്ന്. അപ്പോള്‍ എങ്ങനെയെങ്കിലും വീട്ടിലുളളവരുടെ വിശപ്പ് മാറിയാല്‍ മതി എന്നേയുണ്ടായിരുന്നുളളു. അതുകൊണ്ട് ഞാന്‍ സമ്മതിച്ചു. അത് കഴിഞ്ഞ് എന്നെ വിവാഹം കഴിച്ച് വിടണമെന്നും ഞാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എനിക്ക് വിവാഹമൊക്കെ കഴിച്ച് വീട്ടമ്മയായി ജീവിക്കാനായിരുന്നു ഇഷ്ടം. പക്ഷേ വീട്ടുകാര്‍ക്കുവേണ്ടി ത്യാഗം ചെയ്തു. അവരുടെ വിശപ്പടക്കാനായാണ് ഞാന്‍ സിനിമയിലേക്കെത്തിയത്'-ഷക്കീല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കിന്നാരത്തുമ്പികള്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ പതിനേഴുകാരന് മുപ്പത്തിയഞ്ചുവയുളള സ്ത്രീയോട് തോന്നുന്ന ഫാന്റസിയാണ് കഥ എന്നാണ് എന്നോട് പറഞ്ഞത്. എന്ത് ഭാവനയാണ് എന്ന ചോദ്യത്തിന് സെക്‌സ് എന്ന് മറുപടി. അതില്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. ആ സിനിമ എങ്ങനെയാണ് ഹിറ്റായതെന്ന് അറിയില്ല. പിന്നീട് ലഭിച്ചതെല്ലാം അത്തരം ഗ്ലാമര്‍ റോളുകളായിരുന്നു. കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് അഭിനയിച്ചതെല്ലാം പക്ഷേ റിലീസാവുമ്പോള്‍ എന്റെ ബെഡ്‌റൂം സീനുകള്‍ മാത്രമേയുണ്ടാവു. അതെന്റെ തെറ്റാണോ?. എന്റെ സിനിമകള്‍ കണ്ട് എന്നെ ഷക്കീലയായി അംഗീകരിച്ചത് നിങ്ങളാണ്.- ഷക്കീല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 11 months ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 11 months ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More