LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുദ്ധത്തെ അപലപിക്കുന്നവര്‍ മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കണം- ഡോ. ആസാദ്‌

യുദ്ധത്തെ അപലപിക്കുന്നവര്‍ മനുഷ്യര്‍ മനുഷ്യര്‍ക്കുമേല്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കണമെന്ന് ഡോ. ആസാദ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേല്‍ നടത്തുന്ന അക്രമം യുദ്ധമാണ്. ഭരണകൂടം ജനങ്ങളോട് നടത്തുമ്പോള്‍, ഒരു സമുദായം മറ്റൊരു സമുദായത്തോട് നടത്തുമ്പോള്‍, ധന മുതലാളിത്തം പ്രകൃതിയോടും സമൂഹത്തോടും ചെയ്യുമ്പോള്‍, അധികാരം നിരന്തരം ജനങ്ങളോട് ചെയ്യുമ്പോള്‍ അത് യുദ്ധമല്ലാതെ വരുമോ എന്നാണ് ആസാദ് ചോദിക്കുന്നത്. യുദ്ധത്തെ വെറുക്കുന്നവര്‍ യുദ്ധത്തിന്റെ ആഗോള സാഹചര്യത്തെ അപലപിക്കണം. മുതലാളിത്ത അധിനിവേശങ്ങളുടെ സൂഷ്മമായ യുദ്ധങ്ങളെ തിരിച്ചറിഞ്ഞ് എതിര്‍ക്കണം.യുദ്ധോത്സുകമായ മനസ്സും ലോകവും സൃഷ്ടിക്കുന്ന പുതിയ കമ്പോളങ്ങളുടെ ചെകുത്താന്‍ഹൃദയം കണ്ടെത്തണം. അതിനെതിരായ രാഷ്ട്രീയ സമരം ശക്തിപ്പെടുത്തണം ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ആസാദിന്റെ കുറിപ്പ്

ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേല്‍ നടത്തുന്ന അക്രമം യുദ്ധമാണ്. ഭരണകൂടം ജനങ്ങളോടു നടത്തുമ്പോള്‍, ഒരു സമുദായം മറ്റൊരു സമുദായത്തോടു ചെയ്യുമ്പോള്‍, ധന മുതലാളിത്തം പ്രകൃതിയോടും സമൂഹത്തോടും ചെയ്യുമ്പോള്‍, അധികാരം നിരന്തരം ജനങ്ങളോടു ചെയ്യുമ്പോള്‍ അതു യുദ്ധമല്ലാതെ വരുമോ?

ആധുനിക ജീവിതം അവകാശമെന്നും സ്വാതന്ത്ര്യമെന്നും കല്‍പ്പിച്ച അതിരുകള്‍ സങ്കുചിത സാമ്പത്തിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കടന്നുകയറുന്ന ഓരോ അതിക്രമവും യുദ്ധമാണ്. വ്യക്തിക്കുമേലുള്ള കയ്യേറ്റം, കൊലപാതകം,  ബലപ്രയോഗം, അവഹേളനം, അകറ്റല്‍, തൊട്ടുകൂടായ്മ, സ്വത്തു കയ്യേറല്‍, തുല്യാവകാശ നിഷേധം എന്നിവയെല്ലാം യുദ്ധങ്ങളാണ്. 

വാസ്തവത്തില്‍ യുദ്ധവിരോധം നമ്മുടെ മനസ്സില്‍ തിടംവെച്ചു നില്‍ക്കുന്നുണ്ടോ? അതു ബലപ്രയോഗങ്ങളെ, ഹിംസയെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? അതോ ഹിംസയില്‍ അഭിരമിക്കുന്നുവോ? ഒരു കളി കാണുന്നതുപോലെ - സിംഹവും അടിമയും തമ്മിലുള്ള മല്‍പ്പിടുത്തം ഗ്യാലറിയിലിരുന്ന് കാണുന്നതുപോലെ നാം ആനന്ദം കൊള്ളാറുണ്ടോ? 

യുദ്ധത്തെ അപലപിക്കുന്നവര്‍ മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കണം.  വെറുപ്പും ആയുധവും ബലപ്രയോഗ കൗശലങ്ങളും സൃഷ്ടിക്കുന്ന ആഗോള താല്‍പ്പര്യത്തെ കണ്ടറിയണം. അതിന്റെ സൂക്ഷ്മാവിഷ്കാരങ്ങളെ ആ രാഷ്ട്രീയാര്‍ത്ഥത്തില്‍ അഭിസംബോധന ചെയ്യണം. 

അക്രമവും പ്രതിരോധവും രണ്ടാണ്. നവമുതലാളിത്തം ദയാലേശമില്ലാത്ത യുദ്ധമാണ് നടത്തുന്നത്. എല്ലാ വന്‍കരകളെയും കീഴ്പ്പെടുത്തുന്ന സൈനിക വിന്യാസങ്ങളും ആയുധ പരിശീലന താവളങ്ങളും നിറയുകയാണ്. ലോകമേധാവിത്തം അനുവദിച്ചു കൊടുക്കാന്‍ ഒരുക്കമല്ലാത്ത അഭിമാനികള്‍ കാണും. അവര്‍ ചെറുക്കും. സദ്ദാം ഹുസൈനെപ്പോലെ ചിലര്‍ ബലിയാടുകളാവും. ആ ചരിത്രമറിയുന്നവര്‍ വരാനിരിക്കുന്നതു നേരത്തേ കണ്ടു പ്രതിരോധിക്കും. പ്രതിരോധം ഭീകരതയോ യുദ്ധമോ അല്ലെന്നു മനസ്സിലാക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടും.

റഷ്യ ഉക്രെയിനില്‍ കടന്നു കയറിയത് ഉക്രെയിന്‍ അമേരിക്കന്‍ യുദ്ധവെറിയുടെ കിഴക്കന്‍ ഏജന്റാവാന്‍ ശ്രമിച്ചപ്പോഴാണ്. നമ്മുടെ ഉപഭൂഖണ്ഡം ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാഷ്ട്രങ്ങള്‍ക്ക് അതു നല്‍കുന്ന പാഠങ്ങളുണ്ട്. പുതിന്‍ ഏകാധിപതിയാണ്. വംശവെറിയനാണ്. പക്ഷേ ലോക പൊലീസിന് കാലു കുത്താന്‍ ഇടം നല്‍കില്ല എന്നാണ് തീരുമാനിച്ചതെങ്കില്‍ ആ തീരുമാനത്തെ വേറിട്ടു കാണണം. കിഴക്കന്‍ മേഖലയിലെ സമാധാനത്തിന് അതു ചെറുതല്ലാത്ത സഹായം നല്‍കും. 

യുദ്ധം ക്ഷണിച്ചുവരുത്തിയതാണ് ഉക്രെയിന്‍ ഭരണകൂടം. ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്ന ഏതധമ കൃത്യവും ജനാഭിലാഷമല്ല. ഹിറ്റ്ലറും തെരഞ്ഞെടുപ്പിലൂടെയാണല്ലോ അധികാരമേറ്റത്. ഫാഷിസം ജനാഭിലാഷമെന്ന് സാധൂകരിക്കാമോ? 

യുദ്ധത്തെ വെറുക്കുന്നവര്‍ യുദ്ധത്തിന്റെ ആഗോള സാഹചര്യത്തെ അപലപിക്കണം. മുതലാളിത്ത അധിനിവേശങ്ങളുടെ സൂക്ഷ്മ സൂക്ഷ്മങ്ങളായ യുദ്ധങ്ങളെയും തിരിച്ചറിയണം. എതിര്‍ക്കണം. യുദ്ധോത്സുകമായ മനസ്സും ലോകവും സൃഷ്ടിക്കുന്ന പുതിയ കമ്പോളങ്ങളുടെ ചെകുത്താന്‍ഹൃദയം കണ്ടെത്തണം. അതിനെതിരായ രാഷ്ട്രീയ സമരം ശക്തിപ്പെടുത്തണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 11 months ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 11 months ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More