LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യന്‍ അധിനിവേശം വേദനിപ്പിക്കുന്നു; സെലന്‍സ്ക്കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ

കീവ്: യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈന്‍ പ്രസിഡണ്ട്‌ വ്ലാദിമിര്‍ സെലന്‍സ്കിയെ ഫോണില്‍ വിളിച്ചാണ് മാര്‍പാപ്പ തന്‍റെ ദുഖം അറിയിച്ചത്. യുക്രൈന്‍റെ ഇപ്പോഴത്തെ സാഹചര്യം ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും സമാധാന പാതയിലേക്ക് കടക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും വേഗം സാധിക്കട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു. ലോകത്തില്‍ സമാധാനം പുലരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുദ്ധം വലിയ നഷ്ടട്ടങ്ങളാണ് എല്ലാവര്‍ക്കും വരുത്തിവെക്കുകയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 

തൊട്ടുപുറകെ മാര്‍പാപ്പക്ക് നന്ദി അറിയിച്ച് സെലന്‍സ്കി രംഗത്തെത്തി. 'സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ആത്മീയ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്'- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 'പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും യുദ്ധങ്ങള്‍ക്കെതിരെ നമുക്ക് പൊരുതാം. സമാധാനത്തിന്‍റെ രാജ്ഞി യുദ്ധത്തില്‍ നിന്ന് എല്ലാവരെയും സംരക്ഷിക്കട്ടെയെന്ന്' ഫ്രാന്‍സിസ് മാര്‍പാപ്പയും ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ എത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെലന്‍സ്ക്കിയെ വിളിച്ച് മാര്‍പാപ്പ സംസാരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കനാണ് റഷ്യന്‍ സേന ലക്ഷ്യമിടുന്നത്. കീവിന്‍റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നഗരമധ്യത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More