LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വളര്‍ത്തുനായയില്ലാതെ യുക്രൈന്‍ വിടില്ല; ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ത്ഥിച്ച് യുവാവ്‌

കീവ്: വളര്‍ത്തുനായയെ കൂടെ കൂട്ടാതെ താന്‍ യുക്രൈനില്‍ നിന്ന് തിരികെ മടങ്ങില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. റിഷഭ് കൗശിക് എന്ന യുവാവാണ് തന്റെ വളര്‍ത്തുനായയെ കൂടെ കൊണ്ടുവരാന്‍ അനുവദിക്കാതെ തിരികെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഖാര്‍കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് റേഡിയോ ഇലക്ടോണിക്‌സില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ റിഷഭ് നായയെക്കൂടെ നാട്ടിലെത്തിക്കാനുളള രേഖകള്‍ തയാറാക്കിവരികയാണ്. എന്നാല്‍ രേഖകള്‍ തയാറാക്കിവരുംതോറും അധികൃതര്‍ വീണ്ടും മറ്റ് രേഖകള്‍ ചോദിക്കുകയാണ് എന്നാണ് റിഷബ് പറയുന്നത്. 

'ഖാര്‍കീവിലുളള ഒരു ബങ്കറിലാണ് ഞാനും നായയും അഭയം തേടിയിരിക്കുന്നത്. ബങ്കറിലെ തണുപ്പ് നായക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ഫെബ്രുവരിലിയാണ് എനിക്കിവനെ ലഭിച്ചത്. ഇവന്റെ പേര് മാലിബു എന്നാണ്. നിരന്തരമായി ബോംബാക്രമണത്തിന്റെയും മറ്റും ബഹളം കേട്ട് മാലിബു പേടിച്ചിരിക്കുകയാണ്. അവന്‍ എപ്പോഴും കരച്ചിലാണ്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ സഹായിക്കു. കീവിലെ ഇന്ത്യന്‍ എംബസിപോലും ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങള്‍ക്ക് സഹായം നല്‍കാന്‍ ആരുമില്ല. സഹായം തേടി ഡല്‍ഹി വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അദ്ദേഹം തെറിവിളിക്കുകയാണ് ചെയ്തത്'-റിഷഭ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയിലുളള അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിരുന്നെന്നും റിഷഭ് പറയുന്നു. നായയെ കൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുളള അനുമതി ലഭിച്ചിരുന്നെങ്കില്‍ താന്‍ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ടാവുമായിരുന്നു എന്നും റിഷഭ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 1 year ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 1 year ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 1 year ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More