LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്; കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. എല്ലാ ദുരന്തങ്ങളും രാഷ്ട്രീയം കളിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. യുക്രൈന്‍ -റഷ്യ യുദ്ധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി കൈകൊള്ളണമായിരുന്നു. ഇതുവരെ 10% മാത്രം വിദ്യാര്‍ത്ഥികളെ മാത്രമേ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് തിരികെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. ബാങ്കറുകളിലും യുക്രൈന്‍റെ പലഭാഗങ്ങളിലുമായി ഇനിയും നിരവധി വിദ്യാര്‍ത്ഥികളാണ് കുടുങ്ങി കിടക്കുന്നതെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, 'യുക്രൈന്‍ അതിര്‍ത്തിയിലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. പക്ഷെ പലരുടെ കൈയിലും അതിര്‍ത്തിയില്‍ എത്താനുള്ള പണം ഇല്ലാ എന്നതാണ് വസ്തുത. അതിര്‍ത്തിയിലെ സ്ഥിതിയും വളരെ മോശമാണ്. കൊടും തണുപ്പില്‍ പോളണ്ടിന്റെ അതിര്‍ത്തിയില്‍ എത്തിയ പലര്‍ക്കും ഇതുവരെ ഇന്ത്യയിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ചില സമയങ്ങളില്‍ എംബസി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ല. കൃത്യമായ നിര്‍ദ്ദേശമില്ലാതെയാണ് പലരും അതിര്‍ത്തിയിലേക്ക് നീങ്ങുന്നതെന്ന ഭയാനകമായ സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളത്. പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്. പലരുടെയും ആരോഗ്യ സ്ഥിതിയും മോശമാണ്. ബങ്കറില്‍ കഴിയുന്ന പലരും രോഗികളാണെന്നും' യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഷ്യ -യുക്രൈന്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണ്. 1,500 ൽ അധികം പേർക്ക് പരുക്കേറ്റെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  4,300 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെടുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More