LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുദ്ധത്തില്‍ താന്‍ അതീവ ദുഃഖിതന്‍ - ദലൈലാമ

ടിബറ്റ്: യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ ദുഖം രേഖപ്പെടുത്തി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. യുദ്ധം ലോകത്തിന് ആവശ്യമില്ല. യുദ്ധത്തിലൂടെയുള്ള സമയവായങ്ങള്‍ കാലഹരണപ്പെട്ടുവെന്നും ദലൈലാമ പറഞ്ഞു. 'റഷ്യ -യുക്രൈന്‍ യുദ്ധത്തില്‍ താന്‍ വളരെയധികം ദുഃഖിതനാണ്. ലോകം മുഴുവനും പരസ്പരം ആശ്രയിച്ചാണ്‌ മുന്‍പോട്ടു പോകേണ്ടത്. യുദ്ധം രണ്ട് രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അത് ലോകത്തെ മുഴുവനും ബാധിക്കും. അഹിംസയാണ് ലോകത്തിന് ആവശ്യം. എല്ലാവരെയും യാതൊരുവിധ വേര്‍തിരിവുകളുമില്ലാതെ സഹോദരി സഹോദരന്മാരെ പോലെ കാണണം. മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ എല്ലാവർക്കും സാധിക്കണം. പരസ്പര ധാരണയിലൂടെയും ബഹുമാനത്തിലൂടെയുമാണ് യഥാർത്ഥ സമാധാനം ഉണ്ടാകുന്നത്' - ദലൈലാമ പറഞ്ഞു.  

രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കുറെയധികം ആളുകളാണ് മരണപ്പെടുക. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുക. ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനും രക്തചൊരിച്ചിലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, 21ാം നൂറ്റാണ്ട് സംഭാഷണത്തിന്‍റെയും സമാധാനത്തിന്‍റെതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റഷ്യയും യുക്രൈനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച പുരോഗമിക്കുകയാണ്. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആദ്യം ബലാറസില്‍ വെച്ച് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ അറിയിച്ചിരുന്നെങ്കിലും റഷ്യന്‍ സേന തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കടന്നത് യുക്രൈനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More