LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമ്മേ, പേടിയാകുന്നു; ഇവിടെ എല്ലായിടത്തും ബോംബ് വീണുകൊണ്ടിരിക്കുകയാണ്- റഷ്യന്‍ സൈനികന്‍റെ അവസാന സന്ദേശം

സൈനികന്റെ അമ്മ: "മോനെ നീ എവിടെയാണ്? അച്ഛന്‍ അന്വേഷിക്കുകയാണ്. ഇവിടെ ഒരു പാഴ്സല്‍ അയയ്ക്കാന്‍ ഉണ്ടായിരുന്നു.."

സൈനികന്‍: എന്ത് പാഴ്സല്‍? എനിക്കത് ഇവിടെ നിന്ന് അയയ്ക്കാന്‍ കഴിയില്ല അമ്മേ..

അമ്മ: എന്താണ് നീയീ പറയുന്നത്? നിനക്ക് എന്താണ് പറ്റിയത്?

സൈനികന്‍: അമ്മേ ഞാന്‍ യുക്രൈനിലാണ്, ഘോര യുദ്ധമാണ് ഇവിടെ നടക്കുന്നത്. ഞങ്ങള്‍ ഇവിടുത്തെ സിവിലിയന്‍സിനെ പോലും വെറുതെ വിടുന്നില്ല. എല്ലാ നഗരങ്ങളിലും ഒരുമിച്ച് ബോംബിട്ടുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ ഞങ്ങളുടെ ടാങ്കിന്‍റെ ടയറുകള്‍ക്കിടയിലേക്ക് വന്നുവീഴുകയാണ്. അവര്‍ ഞങ്ങളെ ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുകയാണ്. അതി കഠിനവും ദുഖകരവുമാണ് അമ്മേ ഇവിടുത്തെ സ്ഥിതി. 

മരണപ്പെടുന്നതിന് തൊട്ടുമുന്‍പ് ഒരു റഷ്യന്‍ പട്ടാളക്കാരന്‍ തന്റെ അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞ വാക്കുകളാണിത്. യുക്രൈനിലെ റഷ്യന്‍ ആക്രമത്തിന്റെ രൂക്ഷതയും മനുഷ്യത്വരാഹിത്യവും വെളിപ്പെടുത്തുന്ന ഈ അമ്മ /മകന്‍ സംഭാഷണം യുക്രൈനിലെ യു എന്‍ അംബാസിഡര്‍ സെര്‍ജി കിസ് ലിയാണ് പുറത്തുവിട്ടത്. യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേ മകന്‍ അമ്മയ്ക്കയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അതേസമയം സന്ദേശമയച്ച റഷ്യന്‍ പട്ടാളക്കാരന്റെ മറ്റുവിവരങ്ങള്‍ വെളിപെടുത്താന്‍ യുക്രൈനിലെ യു എന്‍ അംബാസിഡര്‍ തയാറായില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More