LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആയിരങ്ങള്‍ ഫോളോവേര്‍സുള്ള മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബായില്‍ ആത്മഹത്യ ചെയ്തു

ദുബായ്: മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബായില്‍ ആത്മഹത്യ ചെയ്തു. രണ്ട് ആഴ്ച മുന്‍പാണ് റിഫ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ ആരാധകരുള്ള വ്ളോഗറാണ് റിഫ. ഫാഷന്‍, ഫുഡ്, യാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇവര്‍ ആരാധകരുമായി സോഷ്യല്‍ മീഡിയായിലൂടെ പങ്കുവെച്ചിരുന്നത്. റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ മുപ്പതിനായിരത്തിലധികം പേരാണ് റിഫയെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍  ഇരുപതിനായിരത്തിലധികം ആരാധകരുണ്ട്. ബുര്‍ജ് ഖലീഫയുടെ മുന്‍പില്‍ നിന്നും ഭര്‍ത്താവിനോപ്പമുള്ള റീലാണ് റിഫ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റിഫയുടെ മരണവാര്‍ത്തക്ക് താഴെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അല്ലെങ്കിലും സ്ത്രീകള്‍ എന്ത് ചെയ്താലും ലൈക്ക് അടിക്കാന്‍ കുറെയാളുകള്‍ ഉണ്ടായിരിക്കും. സോഷ്യല്‍ മീഡിയായില്‍ ഓരോന്ന് കാണിക്കുന്നവരുടെ അനുഭവം ഇതായിരിക്കും. അല്ലാഹുവിനെ ഭയമില്ലാത്തവരുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണ് മുസ്ലിംങ്ങള്‍ തുടങ്ങിയ നിരവധി വിദ്വേഷ കമന്റുകളാണ് വാര്‍ത്തക്ക് താഴെയുള്ളത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More