LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എയിഡഡ് മേഖലയില്‍ സംവരണമുണ്ട്. പട്ടികജാതിക്കാര്‍ക്ക് പക്ഷെ സമരം മാത്രം - ഒ.പി.രവീന്ദ്രന്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് 2020 ഫെബ്രുവരി 27- ന് ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്നാൽ സുപ്രധാനമായ  ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എയ്ഡഡ് മേഖലയിലെ സ്കൂൾ, കോളജ്, ട്രയിനിംഗ് കോളേജ്, പോളിടെക്നിക്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ പത്തുശതമാനം (10%) സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംവരണം ചെയ്യണം എന്നതായിരുന്നു പ്രസ്തുത ഉത്തരവ്.

പശ്ചിമ ബംഗാളിലെ എയ്ഡഡ് മദ്രസകളില്‍ അധ്യാപകരെ നിയമിക്കാനുള്ള  അവകാശം സർക്കാറിന് ഉറപ്പു നൽകിക്കൊണ്ട്  2020 ജനുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.

സുപ്രീം കോടതി വിധി വന്നതിന്‍റെ തൊട്ടടുത്ത മാസം അതായത് ഫെബ്രുവരി ആദ്യത്തിലാണ് പട്ടികജാതി ക്ഷേമസമിതി എയ്ഡഡ് നിയമനങ്ങളിൽ സംവരണമാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചത്. അതനുസരിച്ച് ഫെബ്രുവരി 29-ന് സെക്രട്ടേറിയറ്റ് നടയിൽ ഉപവാസസമരവും നടന്നു.

മേൽ പറഞ്ഞ സമര പ്രഖ്യാപനത്തിനും സമരത്തിനും ഇടയിൽ എയ്ഡഡ് നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഒരു തീരുമാനമെടുക്കുകയും അതനുസരിച്ച് ഒരു ഉത്തരവിറക്കുകയും ചെയ്തു. വിധിവൈപരീത്യമെന്നു പറയട്ടെ, കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിലെ  മുഖ്യകക്ഷി സി.പി.എമ്മിന്‍റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടതുപോലെ അധ്യാപക - അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണമല്ല എയ്ഡഡ് മേഖലയിൽ നടപ്പാക്കപ്പെട്ടത്. മറിച്ച് സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പത്തുശതമാനം (10%) സംവരണമാണ് എന്നുമാത്രം .

Contact the author

O P Raveendran

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More